കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു, മാതൃസഹോദരന്‍ അറസ്റ്റില്‍

കൊല്ലപ്പെട്ട കുട്ടിയുടെ രക്തത്തിന്റെ അംശം അലക്‌സിന്റെ റിസ്റ്റ് വാച്ചിലും, ഷര്‍ട്ടിലും കണ്ടെടുത്തിരുന്നു. മാത്രമല്ല കുട്ടി ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയില്‍ വീടിന് സമീപത്തുനിന്നും ലഭിച്ചിരുന്നു. ലിസ്സിക്ക് എന്ത് സംഭവിച്ചു എന്ന് വെളിപ്പെടുത്താന്‍ പ്രതി തയ്യാറായില്ല.

0

ലോഗന്‍ (യൂട്ട): മെയ് 25 ശനിയാഴ്ച മുതല്‍ കാണാതായ എലിസബത്ത് ഷെല്ലി എന്ന അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കുട്ടി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത ബ്ലോക്കില്‍ നിന്നും കണ്ടെടുത്തു.

മെയ് 29 ബുധനാഴ്ച വൈകിട്ട് വൃക്ഷ നിബിഡമായ പ്രദേശത്തെ ഷെഡില്‍ നിന്നും ചളിയും മാലിന്യങ്ങളും കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തതെന്ന് ലോഗന്‍ പോലീസ് ചീഫ് ഗാരി ജെന്‍സന്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു.

കുട്ടിയെ കൊലപ്പെടുത്തുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ലിസ്സിയുടെ മാതൃ സഹോദരന്‍ അലക്‌സ് വിപ്പിളിന്റെ (21) പേരില്‍ കാപ്പിറ്റല്‍ മര്ഡര്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട കുട്ടിയുടെ രക്തത്തിന്റെ അംശം അലക്‌സിന്റെ റിസ്റ്റ് വാച്ചിലും, ഷര്‍ട്ടിലും കണ്ടെടുത്തിരുന്നു. മാത്രമല്ല കുട്ടി ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയില്‍ വീടിന് സമീപത്തുനിന്നും ലഭിച്ചിരുന്നു. ലിസ്സിക്ക് എന്ത് സംഭവിച്ചു എന്ന് വെളിപ്പെടുത്താന്‍ പ്രതി തയ്യാറായില്ല. മെയ് 24 വെള്ളിയാഴ്ച പ്രതിയും, സഹോദരിയും സഹോദരിയുടെ ബോയ്ഫ്രണ്ടും വീട്ടില്‍ ഒരുമിച്ചിരുന്നു മദ്യപിച്ചതായും, അതിന് ശേഷം കുട്ടിയുടെ അമ്മ ഉറങ്ങാന്‍ കിടന്നതായും, നേരം പുലര്‍ന്നപ്പോള്‍ സഹോദരനേയും, കുട്ടിയേയും കാണാതായി എന്നുമാണ് പോലീസ് കേസ്സ്. തുടര്‍ന്ന് പോലീസ 80 മൈല്‍ ചുറ്റളവില്‍ അന്വേഷണം നടത്തിയെങ്കിലും ലിസ്സിയെ കണ്ടെത്താനായില്ല. എന്നാല്‍ കുട്ടി കൊല്ലപ്പെട്ടിരിക്കാമെന്ന് തെളിവുകള്‍ ലഭിച്ചിരുന്നതിനാല്‍ അലക്‌സിന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസ്സെടുത്തു. കുട്ടിയുടെ മരണം എങ്ങനെയായിരുന്നുവെന്നത് ആട്ടോപ്‌സിക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.

You might also like

-