വൈസ്‌മെൻ ഇന്റർനാഷനൽ ക്ലബ്ബിന്റെ റീജിണൽ സമ്മേളനം ജൂൺ 1 നു

0

വൈസ്‌മെൻ ഇന്റർനാഷനൽ ക്ലബ്ബിന്റെ നോർത്ത് അറ്റ്ലാൻറ്റിക് റീജിണൽ സമ്മേളനം, ജൂൺ 1 നു , ഫ്ലോറൽ പാർക്കിലെടൈസൺ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. സമ്മേളനം സംബന്ധിച്ച ക്രമീകരണങ്ങൾ പൂർത്തിയതായി റീജിയൻ ഡയറക്ടർമാത്യു ചാമക്കാല പറഞ്ഞു.

ഒരു ദിവസം മുഴുവൻ നീളുന്ന സമ്മേളനത്തിൽ അന്തർദേശീയ , ദേശീയ നേതാക്കളും പങ്കെടുക്കും. 1922 ഇൽ ഒഹായോയിലെ ടോളിഡോയിലുള്ള YMCA യുടെ ഒരു ചെറിയ സേവന സംഘടനയായി തുടങ്ങിയ വൈസ്‌മെൻസ് ക്ലബ്ബ് ഇന്ന് 66 രാജ്യങ്ങളിൽ ശക്തമായ വേരുകളുള്ള സേവക സംഘടനയായി വളർന്നു. സ്വിറ്റസർലണ്ടിലെ ജനീവ കേന്ദ്രമായി, തായ്‌ലൻഡിൽ ഉപകേന്ദ്രമുള്ള ഈ സംഘടനക്ക് 25,000 ലേറെ പ്രവർത്തകരുണ്ട്. ജഡ്ജ് പോൾ വില്യം അലക്സാണ്ടർ തുടങ്ങിയ ചെറുകൂട്ടം ലോകത്തിലെമലേറിയ നിർമാർജന രംഗത്തും ശക്തമായ കുടുംബ കൂട്ടായ്മകൾക്കും മികവ് തെളിയിച്ചു വലിയ പ്രസ്ഥാനമായി മാറി.

അടുത്ത അന്തർദേശീയ സമ്മേളനം ഡെന്മാർക്കിലാണ് നടക്കുക. 2022 ഇൽ ശതവാര്‍ഷികാഘോഷം ഹവായിലും നടത്തപ്പെടും. ക്ലബ്ബ് സ്ഥാപകൻ ജഡ്ജ് പോൾ വില്യം അലക്സാണ്ടറുടെ സ്മരണയ്ക്ക് ഒഹായോയിൽ ഒരു സ്മാരകം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ഇന്ത്യയിലും കൊറിയയിലും യൂറോപ്പിലും ക്ലബ്ബ് വളരെ ശക്തമാണ്, അമേരിക്കയിൽ ക്ലബ്ബിന്റെവളർച്ച മുന്നിൽ കണ്ടുകൊണ്ടു വിവിധ പദ്ധതികൾ രൂപപ്പെടുത്തുന്നുണ്ട്.

രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾക്ക് മുന്നോടിയായി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു ഓരോ രാജ്യത്തിൻറെ പതാകയുമായി ഘോഷയാത്ര, പ്രാർഥനകൾ , തുടങ്ങിയ ചടങ്ങുകൾ. തുടർന്ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ , മുൻ അന്തർദേശീയ അധ്യക്ഷ ജോൻ വിൽ‌സൺ (കാനഡ), അമേരിക്കൻ അധ്യക്ഷൻ റ്റിബോർ ഫോക്കി (കാലിഫോർണിയ) ചാർളിറെഡ്മണ്ട് , ഹിസ്റ്റോറിയൻ ഡെബ്ബി റെഡ്മണ്ട്, കെവിൻ കമ്മിങ്‌സ് , ഡേവിഡ് ഹാസൻഫസ്, ഷാജു സാം, കോരസൺ വർഗീസ്, ഡോക്ടർ അലക്സ് മാത്യു ഡേവിഡ് വർക്ക്മാൻ , ഐബ് തോമസ്, ജോസഫ് കാഞ്ഞമല എന്നിവർ പങ്കെടുക്കും. റീജിയണൽ ഡയറക്ടർ മാത്യു ചാമക്കാല അധ്യക്ഷം വഹിക്കും.

വിവിധ വിഷയങ്ങളെക്കുറിച്ചു പഠനകളരികൾ, ചർച്ചകൾ,വൈകുന്നേരം ഷോളി കുമ്പിളുവേലി നേതൃത്വം നൽകുന്ന വിവിധ ക്ലബ്ബ്കൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടത്തപ്പെടും. ജോസഫ് മാത്യു തയാറാക്കുന്ന ബുള്ളറ്റിൻ സമ്മേളനത്തിൽപ്രകാശനം ചെയ്യപ്പെടും. വൈകിട്ട് ഒൻപതു മണിയോടെ സമ്മേളനം അവസാനിക്കും.

കോരസൺ, പബ്ലിക് റിലേഷൻസ് ഓഫീസർ

You might also like

-