വൈറ്റ് ഹൗസിനു സമീപം ഇന്ത്യന്‍ വംശജന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു 

ആര്‍ണവ് അപകടകരമായരീതിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം രാവിലെ ആര്‍ണവിനെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു

0

വാഷിങ്ടന്‍ ഡിസി: വൈറ്റ് ഹൗസിനു സമീപം ഇന്ത്യന്‍ വംശജന്‍ ആര്‍ണവ് ഗുപ്ത (33) ശരീരത്തില്‍ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. 85% ലെറെ പൊള്ളലേറ്റ ആര്‍ണവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് പൊള്ളലേറ്റു മരിക്കുന്നതിനെകുറിച്ചു ആര്‍ണവ് ട്വിറ്ററില്‍ സൂചന നല്‍കിയിരുന്നു. മേരിലാന്‍ഡ് ബെത്ത് സെയ്ദയില്‍ നിന്നുള്ള ആര്‍ണവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് പൊലീസ് വ്യക്തമാക്കിയില്ല.

 

മെയ് 30 ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. ടൂറിസ്റ്റുകള്‍ തിങ്ങി നിറഞ്ഞ 52 ഏക്കര്‍ പബ്ലിക് പാര്‍ക്കിലെ വാഷിങ്ടന്‍ മോണുമെന്റിന്റെ വടക്കുവശത്തായി വൈറ്റ് ഹൈസിനോട് അടുത്തായിരുന്നു ആത്മഹത്യ ശ്രമം. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ് ആര്‍ണവ്.

ആര്‍ണവ് അപകടകരമായരീതിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം രാവിലെ ആര്‍ണവിനെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു. പോലീസ് എത്തിയാണു തീ അണച്ചത്. ഡല്‍ഹിയിലാണ് ആര്‍ണവിന്റെ ജനനം.

 

You might also like

-