ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി
മുഖ്യമന്ത്രി സ്ഥാനം ശിവസേന ലഭിക്കുകയാണെങ്കില്‍ എന്‍.സി.പി കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകാനാണ് സാധ്യത. മന്ത്രിമാരുടെ പങ്ക് വെപ്പ് 16,14, 12 ക്രമത്തിലാകുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തരം എന്‍.സി.പിക്കും, റവന്യൂ കോണ്‍ഗ്രസിനും ലഭിച്ചേക്കും
മുംബൈ :മഹാരാഷ്ട്ര മുഖ്യമന്ത്രിയയി ഉദ്ധവ് താക്കറെ കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികൾ പിന്തുണക്കുമെന്നു എന്‍.സി.പി നേതാവ് ശരത് പവാര്‍പറഞ്ഞു . മൂന്ന് പാര്‍ട്ടികളുടെയും സംയുക്ത യോഗത്തിന് ശേഷം ശരത്ത് പവർ മാധ്യമങ്ങളോടു പറഞ്ഞു .ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു. സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാതലത്തില്‍ ഡെൽഹിയിലേക്ക് തിരിക്കാനിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ യാത്ര മാറ്റി വെച്ചിട്ടുണ്ട്. ഏത് നിമിഷവും സര്‍ക്കാര്‍ പീകരണമുണ്ടാകുമെന്നാണ് സൂചന. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഒരാഴ്ച്ചക്ക് ശേഷമാണ് മൂന്ന് പാര്‍ട്ടികളും കൂടി സഖ്യ കാര്യത്തില്‍ തീരുമാനത്തില്‍ എത്തുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ്, 288 നിയമസഭാ സീറ്റിൽ 105 സീറ്റ് ബി.ജെ.പിയും 56 സീറ്റ് ശിവസേനയും വിജയിച്ചപ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇരു പാർട്ടികൾക്കുമിടയിൽ ഭിന്നത രൂക്ഷമാവുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത ബി.ജെ.പി തെരഞ്ഞെടുപ്പിന് ശേഷം വാക്ക് പാലിച്ചില്ലെന്ന് ശിവസേന ആരോപിച്ചു.
പ്രധാനപ്പെട്ട വകുപ്പുകള്‍ ആര്‍ക്കൊക്കെ ലഭിക്കുമെന്ന കാര്യത്തിലും ചര്‍ച്ച നടക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ശിവസേന ലഭിക്കുകയാണെങ്കില്‍ എന്‍.സി.പി കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകാനാണ് സാധ്യത. മന്ത്രിമാരുടെ പങ്ക് വെപ്പ് 16,14, 12 ക്രമത്തിലാകുമെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തരം എന്‍.സി.പിക്കും, റവന്യൂ കോണ്‍ഗ്രസിനും ലഭിച്ചേക്കും. ആദിത്യ താക്കറെ വിദ്യാഭ്യാസമന്ത്രി ആകുമെന്നാണ് സൂചന. മുതിര്‍ന്ന എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായ പൃഥിരാജ് ചവാന്‍ സ്പീക്കറാകാനാണ് സാധ്യത.അതേസമയം കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന സഖ്യം സര്‍ക്കാര്‍ രൂപികരിച്ചാല്‍ തന്നെ അധികാലം നീണ്ട് നില്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ശിവസേനയുമായി കൈക്കോര്‍ക്കാനുള്ള കോണ്‍ഗ്രസിന്‍റെയും എന്‍.സി.പിയുടെയും തീരുമാനം അവസരവാദമാണെന്നു ഗഡ്കരി ആരോപിച്ചു