മാപ്പുപറഞ്ഞു രവീന്ദ്രനാഥ് ‘ക്ലാസിലെ ചെരുപ്പുപയോഗം വിലക്കരുത്;

പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നു എന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു

0

തിരുവനന്തപുരം :സുൽത്താൻ ബത്തേരിയിലെ ഗവ. സ‍ർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർ‌ത്ഥിനി ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി കിഫ്ബി മുഖേന ഒരു കോടി രൂപ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള എസ്.പി.വി ആയി ‘കില’യെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവിന്ദ്രനാഥ്. ഇന്നലെ പത്ര സമ്മേളനത്തിൽ സ്കൂൾ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലാണെന്ന് പരാമർശിച്ചിരുന്നുവെന്നും എന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമായ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ അധീനതയിലാണ് സ്കൂൾ എന്ന് മനസ്സിലാക്കുകയും പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നു എന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു

വിദ്യാഭ്യാസമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ബത്തേരി സർവ്വജന സ്കൂൾ കെട്ടിട നിർമ്മാണത്തിനായി കിഫ്ബി മുഖേന ഒരു കോടി രൂപ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള എസ്.പി.വി. ആയി ‘കില’യെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ പത്ര സമ്മേളനത്തിൽ സ്കൂൾ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലാണെന്ന് പരാമർശിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമായ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ അധീനതയിലാണ് സ്കൂൾ. പിശക് പറ്റിയതിൽ ഖേദിക്കുന്നു

You might also like

-