ഡാലസ് കേരള അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് ജൂണ്‍ 9 ന്   – 

കുറഞ്ഞ ചെലവില്‍ രക്ത പരിശോധനയും നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്

0

ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ജൂണ്‍ 9 ശനിയാഴ്ച 10 മുതല്‍ 12 വരെ സൗജന്യ മെഡിക്കല്‍ പരിശോധനയും രാവിലെ 8 മുതല്‍ 12.30 വരെ ബ്ലഡ് െ്രെഡവും സംഘടിപ്പിക്കുന്നു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കുറഞ്ഞ ചെലവില്‍ രക്ത പരിശോധനയും നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രക്തം ദാനം ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ ഐ. വര്‍ഗീസിനേയും : (214 868 6240), രക്ത പരിശോധനയ്ക്ക് റോയ് കൊടുവത്തിനേയും (972 569 7165) മെഡിക്കല്‍ പരിശോധനയ്ക്ക് പ്രദീപ് നാഗനൂലിനേയും ( 973 580 8784) ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് കേരള അസോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു.

ഡോ. തോമസ് അലക്‌സാണ്ടര്‍ രോഗികളെ പരിശോധിച്ചു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണെന്നും സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.

You might also like

-