സംസ്ഥാനത്തുകനത്ത മഴ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലുമാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടങ്ങിയത്. ഇതേതുടര്‍ന്ന് ജലാശയങ്ങളില്‍ എല്ലാം ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.ജൂണ്‍ 11 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരന്നു. കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലുമാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടങ്ങിയത്. ഇതേതുടര്‍ന്ന് ജലാശയങ്ങളില്‍ എല്ലാം ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.ജൂണ്‍ 11 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You might also like

-