ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വസതിയില്‍ ചെന്ന് കണ്ടതിനുശേഷമാണ് അദ്ദേഹം എഐസിസി ഓഫീസില്‍ എത്തിചേര്‍ന്നത്.

0

ഡൽഹി :മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വസതിയില്‍ ചെന്ന് കണ്ടതിനുശേഷമാണ് അദ്ദേഹം എഐസിസി ഓഫീസില്‍ എത്തിചേര്‍ന്നത്.

ജനറല്‍ സെക്രട്ടറിയായി ആന്ധ്രയുടെ ചുമതലയാണു ദേശീയ നേതൃത്വം ഉമ്മന്‍ ചാണ്ടിയെ ഏല്‍പിച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം.എന്നാല്‍ ആന്ധ്രാപ്രദേശിന്റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

You might also like

-