മറയൂര്‍ ചന്ദന ഇ ലേലം ജൂലൈ മാസം 4,5 തീയതികളില്‍,85 ടണ്‍ ചന്ദനoവിറ്റഴിക്കും
മറയൂര്‍ ചന്ദന ഇ ലേലം ജൂലൈ മാസം 4,5 തീയതികളില്‍
മറയൂര്‍: ചന്ദന ഇ ലേലം ജൂലൈ മാസം 4,5 തീയതികളില്‍ നടക്കും. 15 തരത്തില്‍ തിരിച്ച് ലേലത്തില്‍ വെക്കുകയാണ് പതിവ്. ലേലത്തില്‍ ഏറ്റവും അധികം ആവശ്യക്കാര്‍ ഉള്ള വിഭാഗമാണ് ബഗ്രിദാദ്. ഇത്തവണ ലേലത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത് 85 ടണ്‍ ചന്ദനമാണ്. ക്ഷേത്രങ്ങള്‍ക്കായി 4 കിലോ മുതല്‍ 10 കിലോ വരെ ചെറിയ ലോട്ടുകളും ലേലത്തില്‍ ഉള്‍പ്പെടുത്തുതായിരിക്കും. 4,5 തീയതികളില്‍ നടക്കുന്ന ഇ ലേലത്തില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണിവരേയും ഉച്ചതിരിഞ്ഞ് 2 മണിമുതല്‍ വൈകിട്ട് 5 മണി വെരേയും രണ്ടു ദിവസങ്ങളിലായി നാല് ഘട്ടങ്ങളിലായാണ് ലേലം നടക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നടന്ന ലേലങ്ങളില്‍ കര്‍ണ്ണാടക സോപ്‌സാണ് ഏറ്റവും കൂടുതല്‍ ചന്ദനം വാങ്ങിയത്. ഇത്തവണയും ലേലത്തില്‍ മറയൂര്‍ ചന്ദനം ലേലത്തില്‍ എടുക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ആഴ്ച മറയൂരിലെത്തിയ കര്‍ണ്ണാടക സോപ്‌സ് നിര്‍മാതാക്കള്‍ ചന്ദനങ്ങളുടെ തരംതിരിക്കല്‍ നേരില്‍ കണ്ട് മടങ്ങി. 2014 മുതല്‍ ആരംഭിച്ച മറയൂര്‍ ചന്ദന ഇ ലേലത്തില്‍ ഓൺ ലൈന്‍ മുഖേനെ അതാത് സ്ഥാപനങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുകയും ഓൺ ലൈനിലൂടെ തന്നെ ലേലം കൊള്ളാവുന്നതാണ്