രണ്ട് ലക്ഷത്തിലധികം രൂപയുടെ കള്ള നോട്ടുകളുമായി മൂന്ന് പേർ പൊലീസ് പിടിയിൽ

2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ്‌ചെയ്തു. മുരിക്കാശേരി വാത്തിക്കുടി സ്വദേശി വെള്ളുകുന്നേൽ ലിയോ(സാം44),കരുനാഗപ്പള്ളി അത്തിനാട് അമ്പിയിൽ കൃഷ്ണകുമാർ(46), പുറ്റടി അച്ചക്കാനം കടിയൻ കുന്നേൽ രവീന്ദ്രൻ (58)

0

കട്ടപ്പന :   2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ്‌ചെയ്തു. മുരിക്കാശേരി വാത്തിക്കുടി സ്വദേശി വെള്ളുകുന്നേൽ ലിയോ(സാം44),കരുനാഗപ്പള്ളി അത്തിനാട് അമ്പിയിൽ കൃഷ്ണകുമാർ(46), പുറ്റടി അച്ചക്കാനം കടിയൻ കുന്നേൽ രവീന്ദ്രൻ (58) എന്നിവരെയാണ് അണക്കര പെട്രോൾ പമ്പിന് സമീപത്ത്  ഞായറാഴ്ച വൈകുന്നേരം 4ഓടെ കള്ളനോട്ടുമായി പിടികൂടിയത്.

200 രൂപയുടെ 1096 നോട്ടുകളാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. അണക്കര പെട്രോൾ പമ്പിന് സമീപം കള്ളനോട്ട് കൈമാറുന്ന് കട്ടപ്പന ഡിവൈ.എസ്.പി എൻ.സി രാജ്‌മോഹന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമളി സി.ഐ വി.കെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് മൂവരേയും പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പിടിയിലാകുമെന്ന് ജില്ലാപൊലീസ് മേധാവി കെ.ബി വേണുഗോപാൽ അറിയിച്ചു.

കട്ടപ്പന സി.ഐ വി.എസ് അനിൽ കുമാർ, കുമളി വി.കെ ജയപ്രകാശ് എന്നിവർ ഉൾപ്പെട്ട സംഘത്തിനാണ് അന്വേഷണ ചുമതല. എൻ.സി കൃഷ്ണകുമാറും രവീന്ദ്രനും ഇതിന് മുൻപ് 38ലക്ഷം രൂപയുടെ കള്ളനോട്ടുകേസിൽ പിടിയിലായിരുന്നു.യു.എ.പി.എ ചുമത്തി ജയിലിലായിരുന്ന ഇവർ കഴിഞ്ഞ നവംബറിലാണ് ഇറങ്ങിയത്. രവീന്ദ്രൻ കഴിഞ്ഞ 20വർഷമായി വലുതും ചെറുതുമായ കള്ളനോട്ട് കേസിൽ പ്രതിയാണ്. ഒരു ലക്ഷം രൂപക്ക് 3.5ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് ഇവർ നൽകുന്നത്.

You might also like

-