തിരുവനന്തപുരത്ത്12 കാരിക്ക് കാല് മാറി ശസ്ത്രക്രിയ ; കൈപ്പിഴയെന്ന് ആശുപത്രി അധികൃതർ

മാലദ്വീപ് സ്വദേശി 12 വയസുകാരി മറിയം ഹംദയുടെ വലതു കാല്‍മുട്ടിലെ ശസ്ത്രക്രിയ ഇടതുകാല്‍മുട്ടില്‍ ചെയ്യുകയായിരുന്നു.

0

തിരുവനന്തപുരo:നഗരത്തിലെ ജി ജി ഹോസ്പിറ്റലിനാണ് ശസ്ത്രക്രിയ മാറിചെയ്തതായി പരാതി. മാലദ്വീപ് സ്വദേശി 12 വയസുകാരി മറിയം ഹംദയുടെ വലതു കാല്‍മുട്ടിലെ ശസ്ത്രക്രിയ ഇടതുകാല്‍മുട്ടില്‍ ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

മെഡിക്കല്‍ കോളജ് പൊലീസിന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കയ്യബദ്ധം സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കസേരയില്‍ കാലിടിച്ചതിനെ തുടര്‍ന്ന് കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഇതേസമയം, സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

You might also like

-