മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയക്ക് തിരിച്ചടി അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീംകോടതി
വിചാരണ കോടതിയെയും ഹൈക്കോടതിയെയും മറികടന്ന് സമര്‍പ്പിച്ച ഹര്‍ജ്ജി തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. അഴിമതി നിരോധന കേസ് അനുസരിച്ച് നടക്കുന്ന അന്വേഷണങ്ങളെ നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ഡൽഹി | മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി. അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മനീഷ് സിസോദിയയെ നേരിട്ട് പിന്തുണയ്ക്കാതെ മാറി നില്‍ക്കുന്ന കോൺഗ്രസ് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുകയാണെന്ന് പ്രതികരിച്ചു.
24 മണിക്കൂർ സിസിടിവി നിരീക്ഷണമുള്ള മുറിയിൽ മാത്രമേ ചോദ്യം ചെയ്യൽ പാടൊള്ളു എന്നാണ് കോടതി ഉത്തരവ്. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ ഏഴ് മണി വരെ അഭിഭാഷകരെ കാണാനും അനുമതിയുണ്ട്. പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ തുടങ്ങിയവ വിശദമാക്കുന്ന രേഖകള്‍ കാണാനില്ലെന്നാണ് സിബിഎ കണ്ടെത്തൽ. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകൾ കവിത ദില്ലിയിലെ മദ്യനയത്തിൽ ഇടപെട്ടോ എന്നും പരിശോധിക്കും. അറസ്റ്റിനെ കോൺഗ്രസ് ദില്ലി ഘടകം സ്വാഗതം ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷം ഒന്നടങ്കം നീക്കത്തെ എതിർക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നു എന്ന പ്രസ്താവന കോൺഗ്രസ് കേന്ദ്ര നേതൃത്വം നല്‍കിയത്.