ദുരഭിമാന തർക്കം ബന്ധുവിന്റെ കാല് വെട്ടി മാറ്റിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിടെ പ്രതി പിടിയില്‍
കര്‍ശനാട് സ്വദേശി മുരുകന്‍(40)നാണ് പിടിയിലായത്.ചൊവ്വാഴ്ച രാവിലെ ഒന്‍മ്പതേമുക്കാലോടുകൂടിയാണ് മുരുകന്‍ മുന്‍മ്പുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ സഹോദരനായ മുത്തുപാണ്ടി(65)യുടെ കാല് വെട്ടി പൂര്‍ണമായും മാറ്റിയത്.
മറയൂര്‍ :. ബന്ധുവിന്റെ കാലുവെട്ടിയ ശേഷം ഒളിവിലായിരുന്ന തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനിടെ പിടിയില്‍. കര്‍ശനാട് സ്വദേശി മുരുകന്‍(40)നാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ഒന്‍മ്പതേമുക്കാലോടുകൂടിയാണ് മുരുകന്‍ മുന്‍മ്പുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ സഹോദരനായ മുത്തുപാണ്ടി(65)യുടെ കാല് വെട്ടി പൂര്‍ണമായും മാറ്റിയത്. തുടര്‍ന്ന് വൈകിട്ട് ഏഴരയോടുകൂടി തമിഴ്‌നാട്ടിലേക്ക് കടക്കും വഴിയാണ് മുരുകനെ മറയൂര്‍ ബസ്റ്റാന്റില്‍വച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിആര്‍ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ പത്തരയോടുകൂടി പ്രതിയുമായെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുപയോഗിച്ച വാക്കത്തി പ്രതിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. വിരളടയാള വിധക്തരെത്തി പരിശോധനയും നടത്തി.
കഴിഞ്ഞ ദിവസം രാജപാളയത്തെ ബന്ധുവിട്ടിലെ കല്യാണ ചടങ്ങിന് പോകും വഴി താന്റെ ഭാര്യയയെ മോശമായി പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ കൃത്യം ചെയ്തതെന്ന് മുരുകന്‍ പൊലീസില്‍ മൊഴി നല്‍കി.
പൊലീസ് ഇന്‍സ്‌പെക്ടര്‍ വിആര്‍ ജഗദീഷ്, എസ് ഐ ജി അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എഎസ്‌ഐ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബാസ്, അനു, അര്‍ജുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി തെളിവെടുപ്പ് നടത്തിയത്. പ്രതിയെ ഇന്നലെ ദേവികുളം കോടതിയില്‍ ഹാജരാക്കി.