നെഹ്‌റു ട്രോഫി വള്ളംകളി സംപ്രേഷണം ചെയ്യാൻ മലയാള മാധ്യമങ്ങൾക്ക് വിലക്ക്

സംപ്രേഷണാവകാശം സ്റ്റാർ സ്‌പോർട്‌സിന് നൽകി. ടൂറിസം വകുപ്പിന്റേതാണ് നടപടി. പൊതുപണം ചാനലിന് നൽകിയാണ് സർക്കാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

0

നെഹ്റുട്രോഫി വള്ളം കളിയെ ചൊല്ലി തർക്കം മുറുകുന്നു. ജലമേളയുടെ സംപ്രേഷണ അവകാശം സ്വകാര്യ ചാനലിന് നൽകിയതാണ് വിവാദമായത്. അതേസമയം മേളയുടെ വാണിജ്യവൽക്കരണമാണ് ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

അറുപത്തിയേഴമത് നെഹ്‌റു ട്രോഫി ജലമേള സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് മലയാള ദൃശ്യമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം. മേളയ്ക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടി നടത്തുന്നത് നെഹ്‌റു ട്രോഫിയുടെ മാറ്റ് കുറയ്ക്കുമെന്ന അക്ഷേപങ്ങൾ നിലനിൽക്കെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

പ്രഥമ പ്രധാനമന്ത്രിയുടെ പേരിലുള്ള ജലമാമാങ്കത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

You might also like

-