മുല്ലപ്പള്ളിക്കെതിരെ നടപടി; പിണറായി പിന്തുടരുന്നത് മോദിയുടെ ഫാസിസമെന്ന് പ്രതിപക്ഷം

സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളി വിമര്‍ശിച്ചത്.

0

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം. മോദിയുടെ ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി തുടരുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുല്ലപ്പള്ളിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് ജനാധിപത്യ വിരുദ്ധമെന്ന് വി.എം സുധീരനും പറഞ്ഞു.

സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളി വിമര്‍ശിച്ചത്. പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്‍റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

2019 ഏപ്രില്‍ 14ന് ആണ് മുല്ലപ്പള്ളി പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് നിയമനടപടിക്ക് സര്‍ക്കാരിനോട് ഡി.ജി.പി അനുമതി തേടിയത്. ആഭ്യന്തര സെക്രട്ടറിയാണ് നിയമനടപടി സ്വീകരിക്കാന്‍ ഡി.ജിപിക്ക് അനുവാദം നല്‍കിയത്.

മുല്ലപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്ക് അനുമതി നല്‍കിയതിനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ ആധികാരികത ഉള്ളതായിരിക്കണമെന്നും, അങ്ങനയല്ലെങ്കില്‍ നടപടിയിലേക്ക് നീങ്ങാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എ.എ റഹീം പറഞ്ഞു.

You might also like

-