‘ജയിച്ചത് ഓക്സ്ഫോഡ് ഇംഗ്ലീഷ് കൊണ്ടല്ല’, തരൂരിനെതിരെ വീണ്ടും മുരളീധരൻ

ഓക്സ്ഫോഡ് ഇംഗ്ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു.

0

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. ഓക്സ്ഫോഡ് ഇംഗ്ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു.

മോദി സ്തുതിയെ എതിർക്കുന്ന നിലപാടിൽ താന്‍ ഉറച്ചുനില്‍ക്കുന്നു. ശശി തരൂരിന്‍റെ വിശദീകരണം കണ്ടിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്ത് പോയപ്പോഴും താന്‍ ബിജെപി സഹായം തേടിയിട്ടില്ല. 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ ഒരു ബിജെപിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

You might also like

-