മലപ്പുറം മഞ്ചേരിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു.
അർബുദത്തിന് ചികിത്സ തേടുന്ന ആളാണ് മരിച്ചത്
മലപ്പുറം: മഞ്ചേരിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. 82 വയസ്സായിരുന്നു. ഈ മാസം 29 ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കവേയാണ് ആണ് മരണം സംഭവിച്ചത്. അർബുദത്തിന് ചികിത്സ തേടുന്ന ആളാണ് മരിച്ചത്. ഒന്നാം തീയതി പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. സ്രവ സാമ്പിൾ ശേഖരിച്ചു നേരത്തെ തന്നെ പരിശോധനക്കയച്ചിരുന്നു.