മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെ ഭാര്യ ടീന മരിച്ചു. ദുരൂഹതയെന്ന് ബന്ധുക്കൾ

2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടില്‍ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

0

കോയമ്പത്തൂര്‍: മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്‍ററില്‍ വച്ചായിരുന്നു ടീന (52) മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ടീന. മലബാര്‍ സിമന്‍റ്സിന്‍റെ മുന്‍ കമ്പനി സെക്രട്ടറിയായ ശശീന്ദ്രന്‍റെ മരണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഭാര്യ ടീനയുടെ മരണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടില്‍ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായില്ല. തുടര്‍ന്ന്, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു

You might also like

-