രക്തദാനം – ടെക്‌സസ് മെഗാ ചര്‍ച്ച് രക്ഷിച്ചത് 4,600 ജീവന്‍

0

സൗത്ത് ലേക്ക് (ടെക്‌സസ്) : ടെക്‌സസ് ഇന്റര്‍ ഡിനോമിനേഷന്‍ മെഗാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആറാഴ്ച നീണ്ടു നിന്ന രക്തദാന പരിപാടിയിലൂടെ 4,600 പേരുടെ ജീവന്‍ രക്ഷിക്കാനായെന്ന് ഗേറ്റ് വെ ചര്‍ച്ച് പാസ്റ്റര്‍ റോബര്‍ട്ട് മോറിസ് അറിയിച്ചു.

ടെക്‌സസ് സൗത്ത് ലേക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗേറ്റ് വെ ചര്‍ച്ച് കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചാണ് റിക്കാര്‍ഡ് രക്തദാനം നടത്താനായതെന്നും പാസ്റ്റര്‍ പറഞ്ഞു.

രക്തദാനമെന്ന ആശയം ചര്‍ച്ചില്‍ പ്രാവര്‍ത്തികമാക്കാന്‍ തന്നെ പ്രേരിപ്പിച്ചതിനെ കുറിച്ച് പാസ്റ്റര്‍ വ്യക്തമാക്കി. ഏപ്രില്‍ മാസം ഭാര്യയുമായി സഞ്ചരിക്കുമ്പോള്‍ പെട്ടെന്നു ബോധക്ഷയം ഉണ്ടായി. ഉടനെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആന്തരിക രക്ത സ്രാവമാണെന്നും ധാരാളം രക്തം ആവശ്യമാണെന്നും അതിനെ തുടര്‍ന്ന് രക്തം ദാനം ചെയ്യുവാന്‍ അനേകര്‍ മുന്നോട്ടുവന്നുവെന്നും, മിക്കവാറും മരിച്ചുവെന്ന് വിധിയെഴുതിയ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതു തക്കസമയത്തു ലഭിച്ച രക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആറാഴ്ച നീണ്ടു നിന്ന രക്തദാനം ചര്‍ച്ചിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും അംഗങ്ങളുടെ പരിപൂര്‍ണ്ണ സഹകരണമാണ് ഇങ്ങനെയൊരു റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ ഇടയാക്കിയതെന്നും തുടര്‍ന്നും ഈ മഹത്തായ പ്രവര്‍ത്തനം ചര്‍ച്ചിന്റെ മറ്റു ക്യാംപസുകളിലേക്കും വ്യാപിപ്പിക്കുമെന്നും പാസ്റ്റര്‍

You might also like

-