മധ്യപ്രദേശിലും ഛത്തീസ്ഗഡിനും പിന്നാലെ 18,000 കോടി രൂപയുടെ വായ്‌പകൾ രാജസ്ഥാൻ സർക്കാർ

18,000 കോടി രൂപയുടെ കാർഷിക കടങ്ങളാണ് രാജസ്ഥാനിൽ പുതിയതായി അധികാരമേറ്റ കോൺഗ്രസ്സ് സർക്കാർ എഴുതിത്തള്ളിയത്

0

ജയ്പൂര്‍: തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാക്ദാനം പാലിച്ചു കോൺഗ്രസ്സ് സർക്കാർ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക വായ്പ എഴുതി തള്ളിയതിന് പിന്നാലെ രാജസ്ഥാനും. രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകള്‍ അശോക് ഗേലോട്ട് എഴുതി തള്ളി. 18,000 കോടി രൂപയുടെ കാർഷിക കടങ്ങളാണ് രാജസ്ഥാനിൽ പുതിയതായി അധികാരമേറ്റ കോൺഗ്രസ്സ് സർക്കാർ എഴുതിത്തള്ളിയത്

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരമേറ്റത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്നത്. വാഗ്ദാനം പാലിക്കാന്‍ പത്തുദിവസമാണ് മുഖ്യമന്ത്രി അശോക് ഗേലോട്ട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പ എഴുതിത്തളളിയിരുന്നു.

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവച്ചത് അധികാരമേറ്റ ദിവസം തന്നെയായിരുന്നു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലിലാണ് കമൽനാഥ് ഒപ്പുവച്ചത്. മധ്യപ്രദേശിലും രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകളാണ് എഴുതിത്തള്ളിയത്.

You might also like

-