ലോക് ഡൗൺ ഇളവുകൾ ഇന്നുമുതൽ രാജ്യം കോവിഡ് ആശങ്കിൽ
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും.
ഡൽഹി :കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട രാജ്യത്ത്മൂന്ന് ഘട്ടങ്ങളായുള്ള ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗണിൽ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും. കൂടുതൽ ഇളവുകൾ നൽകുന്നതോടെ രോഗ വ്യാപനം വര്‍ധിക്കുമോ എന്ന ആശങ്ക പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.സംസ്ഥാനങ്ങൾ ഇളവുകൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും.
അതേസമയം രാജ്യത്ത് ഏറ്റവുംകൂടുതൽ കോവിദഃ രോഗികൾ ഉള്ള
മഹാരാഷ്ട്ര ഒരു ഇളവും നടപ്പാക്കില്ല. തമിഴ്‌നാട്ടിലും അരുണാചൽ പ്രദേശിലും ആരാധനാലയങ്ങൾ തുറക്കില്ല. ഡൽഹിയിൽ അതിർത്തികൾ തുറന്നെങ്കിലും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല.ജമ്മു കശ്മീരിൽ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കും.. അനുവാദമില്ലാതെ അന്തർ സംസ്ഥാന യാത്രകളും അനുവദിക്കില്ല. എന്നാൽ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരുമായി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിൽ റസ്റ്റോറന്റുകൾ തുറക്കില്ല. മറ്റ് സംസ്ഥാനങ്ങൾ കണ്ടൈൻമെൻറ് സോണുകൾക്ക് പുറത്ത് ഇളവുകൾ നടപ്പാക്കാനാണ് തീരുമാനം.
ലോക്ക് ഡൗൺ ഇളവ് വർദ്ധിപ്പിക്കുന്നത് ജനങ്ങളിൽ ജാഗ്രത കുറവ് ഉണ്ടാക്കുമോ എന്ന ആശങ്ക വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിസിച്ചിരുന്നു . നിയന്ത്രണം നീക്കാനുള്ള ആദ്യ ഘട്ടത്തിലെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷമാകും രണ്ടാം ഘട്ടത്തിലെ സ്കൂളുകൾ തുറക്കുന്നതും മൂന്നാം ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകളുടെയും തിയേറ്റർ, ജിം എന്നിവ തുറക്കുന്ന സംബന്ധിച്ചുമുള്ള അന്തിമ തീരുമാനം കേന്ദ്ര സർക്കാർ എടുക്കുക.ഇളവുകൾ പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും മാസ്കുകൾ നിര്ബന്ധമാണ്