ലോകായുക്ത ഓർഡിനൻസ്: ഗവർണർ സർക്കാരിനോട് വിശദീകരണം തേടി

പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകേണ്ടത്.

0

ലോകായുക്ത    ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകേണ്ടത്. അതേസമയം, ലോകായുക്ത നിയമഭേദഗതിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. ഭേദഗതിയിൽ നിന്ന് പിൻമാറാൻ കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാറിനോട് നിർദേശിക്കണമെന്ന് വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു. ലോകായുക്ത, ലോക്പാൽ വിഷയങ്ങളിൽ സി.പി.എം സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് ഓർഡിനൻസെന്നും കത്തിൽ പറയുന്നു.

 

സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

You might also like