തമിഴ്നാട്ടിൽ ഈ മാസം 31 വരെ ലോക്ക് ഡൗണ്‍

ഈ മാസം 31 വരെ അടച്ചിടല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി

0

ചെന്നൈ: കോവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍.ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന 15 ാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ഈ മാസം 31 വരെ അടച്ചിടല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി നിയമസഭയില്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറുമുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഈ മാസംവരെ 31വരെ നിരോധനാജ്ഞ തുടരും.

അതിര്‍ത്തികള്‍ അടക്കും. സര്‍ക്കാറി​​​െന്‍റ കീഴിലുള്ള അമ്മ കാന്‍റീനുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.. കടകളും കമ്ബോളങ്ങളും അടച്ചിടുമെന്നും അവശ്യ സര്‍വീസു​കള്‍ മാത്രമാണ്​ ലഭ്യമാകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, നാഗാലാന്റ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുളളത്.

You might also like

-