LIVE BLOG ,BREAKING NEWS മരണം വിതച്ച് പേമാരി ഒൻപതു ജില്ലകളിൽ റെഡ് അലേർട്ട്

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

0


തിരുവനന്തപുരം മുന്ന് ദിവസത്തെ  മഴക്കെടുതിയിൽ സംസ്ഥാനത്ത് 

മരണം  57 ആയി. 

മഴ വൈദുതി മേഖലക്ക് കനത്ത നഷ്ട്ടം

വൈദ്യുതി വിതരണ ശൃംഖല പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ 133.47 കോടി രൂപചിലവ് വരുമെന്ന് കെ.എസ്.ഇ.ബി. 23,863 വിതരണ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴിലായി 43.54 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടു. 11,836 ട്രാന്‌സ്‌ഫോര്‍മറുകളുടെ കീഴിൽ 21.63 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുണ്ടെന്നും കെ.എസ്.ഇ.ബി

സംസ്ഥാനത്ത് 1111 ദുരിതാശ്വാസ ക്യാമ്പുകൾ

CMO Kerala

@CMOKerala

Update on relief camps (As of 12:00 PM 10/08/2019): 1111 flood relief camps are operating across the State. These camps now host 124464 persons from 34386 families. Kozhikode has the most number of camps – 218.

View image on Twitter

സംസ്ഥാനത്ത് ഇതോടെ ആകെ മരണസംഖ്യ 56 ആയി. കവളപ്പാറയിൽ ഇനി കണ്ടെത്താനുള്ളത് 58 പേരെ. രക്ഷാപ്രവർത്തനത്തിനിടെ കനത്ത മഴയും ഉരുൾപൊട്ടലുകളും ഉണ്ടാകുന്നത് രക്ഷാദൗത്യം തടസ്സപ്പെടുത്തുകയാണ്.

വെള്ളരിക്കുണ്ടിൽ വീട്ടിൽ കുടുങ്ങിയവരെ രക്ഷിച്ചു

കാസര്‍കോട് വെള്ളരിക്കുണ്ട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി. 58 വയസ്സുള്ള സരോജിനിയെ അൽപസമയം മുൻപാണ് രക്ഷപ്പെടുത്തിയത്. ഇവർക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി

മരണസംഖ്യ ഉയരുന്നു

സംസ്ഥാനത്ത് ഓഗസ്റ്റ് എഴു മുതലുള്ള മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 57 ആയി. കവളപ്പാറ ഭൂദാനത്ത് നിന്ന് നാല് മൃതദേഹങ്ങൾ കൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തു. മഴയെ തുടർന്ന് നിർത്തിവച്ചിരുന്ന രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു. 54 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒൻപത് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.

വടകരയില്‍ യുവാവ് മുങ്ങി മരിച്ചു

വടകരയില്‍ യുവാവ് മുങ്ങി മരിച്ചു. തിരുവള്ളൂര്‍ സ്വദേശി കരുവാണ്ടിയില്‍ ലിബീഷിനെയാണ് ലോകനാര്‍കാവിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഇയാളെ ഇന്നലെ മുതല്‍ കാണാതായിരുന്നു

വാഹനങ്ങള്‍ വിട്ടു നല്‍കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നടപടി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ വിട്ടു നല്‍കാത്ത 15 ഓഫീസ് മേധാവികള്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി. വാഹനങ്ങള്‍ ഹാജരാക്കുന്നതിന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും, മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനാലാണ് നടപടിയെടുക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു തീരുമാനിച്ചത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡൊമസ്റ്റിക്,

ഇന്റർനാഷണൽ യാത്രക്കാരുടെ ചെക്ക് ഇൻ രാവിലെ 9 മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 12 മുതൽ സർവീസ് ആരംഭിക്കുമെന്നാണ് സിയാൽ അറിയിച്ചിരിക്കുന്നത്.

കവളപ്പാറ ഭൂദാനം കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 63 പേരിൽ 54 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മലപ്പുറം ജില്ലാ ഭരണകൂടം.

 

സംസ്ഥാനത്ത് ഓഗസ്റ്റ് എഴു മുതലുള്ള മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 57 ആയി

കാസര്‍കോട് ദുരന്തസാധ്യാത മേഖലകളില്‍ നിന്ന് ആളുകളെ

ഒഴിപ്പിക്കുന്നു

 

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത സാധ്യതകളുള്ള ഒരു ഭാഗത്തും ആളുകൾ ഇനിയും താമസിക്കുന്നല്ല എന്ന് ഉറപ്പ് വരുത്താൻ ആണ് ശ്രമിക്കുന്നതെന്ന് കാസര്‍കോട് ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലയുടെ തെക്കൻ മേഖലകളിൽ വെള്ളപ്പൊക്കവും കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുമാണുള്ളത്. കലക്ടറേറ്റ് ക്യാമ്പ് ഓഫിസ് കാഞ്ഞങ്ങാടേക്ക് മാറ്റിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കായംകുളത്ത് കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 49 ആയി

മരണ സംഖ്യ വീണ്ടു ഉയർന്നു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. ഭൂദാനത്ത് നിന്ന് 60 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് എസ്പി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഭൂദാനത്ത് വീണ്ടും ഉരുള്‍പൊട്ടിയിരുന്നു. ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ കണ്ണൂരില്‍ രണ്ടുപേരും കോഴിക്കോട് ഒരാളും വെള്ളത്തില്‍ വീണു മരിക്കുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയിരുന്നു. ഇതോടെ മേപ്പാടിയിലെ മരണസംഖ്യ പത്തായി ഉയര്‍ന്നു

കോഴിക്കോട് ജില്ലയിൽ 235 ക്യാമ്പുകള്‍

കോഴിക്കോട് 135 ക്യാമ്പുകള്‍, 5729 കുടുംബങ്ങള്‍, 19444 പേർ
കൊയിലാണ്ടി 32 ക്യാമ്പുകള്‍, 732 കുടുംബങ്ങള്‍, 2766 പേർ
വടകര 43 ക്യാമ്പുകള്‍, 759 കുടുംബങ്ങള്‍, 5014 പേർ
താമരശ്ശേരി 25 ക്യാമ്പുകള്‍, 675 കുടുംബങ്ങള്‍, 2300 പേർ

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരള തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് . ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

മലപ്പുറംകോട്ടക്കുന്നില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ വീണ്ടും തുടങ്ങി

മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ വീണ്ടും തുടങ്ങി. മഴ കുറഞ്ഞതോടെയാണ് തെരച്ചിൽ തുടങ്ങിയത്. നേരത്തേ മഴ ശക്തമായപ്പോള്‍ തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.

ബാണാസുര സാഗര്‍ ഡാം തുറന്നു
വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 47 ആയി
സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 47 ആയി. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മഴ കനക്കുന്നത് പുത്തുമലയിലും കളപ്പാറയിലുമടക്കമുള്ള ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്. വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്,

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി രണ്ട് ഇരട്ടിയായി വർദ്ധിച്ചു. അപകട സാധ്യത കണക്കിലെടുത്ത് വിനോദ സഞ്ചാരികൾക്ക് അടുത്ത ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

കാസര്‍കോട്: 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1500 പേര്‍
മഴ ശക്തമായി പെയ്യുന്നതോടെ വെള്ളം പൊങ്ങിയ കാസര്‍കോട് 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1500 പേരാണ് കഴിയുന്നത്. ഇതിൽ 12 ക്യാമ്പുകളും തുറന്നത് ഇന്ന് മാത്രമാണ്. സന്നദ്ധ സംഘടനകളും ജില്ലാഭരണകൂടവുമാണ് ക്യാമ്പുകൾ നടത്തുന്നത്. രാത്രിയാകുന്നതോടെ ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.

പുത്തുമലയിലേക്ക് നേവിയും, ഹെലികോപ്ടർ വഴി രക്ഷാപ്രവര്‍ത്തനം

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നേവിയുടെ ഹെലികോപ്ടർ 12.30ന് ബത്തേരി സെന്‍റ് മേരീസ് കോളജിൽ എത്തും. പുത്തുമല പച്ചക്കാട് മേഖലയിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്ടർ വഴി രക്ഷപ്പെടുത്താനുള്ള സാധ്യത ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്.

വയനാട് അട്ടമലയില്‍ ഉരുള്‍പൊട്ടല്‍

വയനാട് അട്ടമലയില്‍ ഉരുള്‍പൊട്ടല്‍. ആദിവാസി കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇരുപതിലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി

മഴ ശക്തമായാൽ കൂടുതൽ ഡാമുകൾ തുറക്കു

 

മഴ ശക്തമായാൽ കൂടുതൽ ഡാമുകൾ തുറക്കുമെന്ന് ഡാം സുരക്ഷ അഥോറിട്ടി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. ജനങ്ങളുടെ സുരക്ഷനോക്കിയാണ് എല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ചാത്തമംഗലത്ത് വീടുകള്‍ക്ക് മുകളില്‍വരെ വെള്ളം കയറി

 

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ പ്രളയ കെടുതി. വെള്ളനൂർ, വിരുപ്പിൽ, സങ്കേതം പ്രദേശങ്ങളിൽ വീടുകൾക്ക് മുകളിൽ വരെ വെള്ളം കയറി

ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം

ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് (10) ഉച്ചക്ക് മൂന്നു മണിക്ക് കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിൽ കാലവർഷക്കെടുതി അവലോകന യോഗം ചേരുന്നു.

ഇടുക്കിയില്‍ മഴ കുറഞ്ഞു

ഇടുക്കിയിൽ മഴ കുറഞ്ഞു. ജില്ലയിൽ ആകെ ഏകദേശം 48.37 മില്ലി മീറ്റർ മഴ പെയ്തു

മഴ ലഭ്യത

ഉടുമ്പന്‍ചോല – 9.8
ദേവികുളം – 94.6
പീരുമേട് – 67
തൊടുപുഴ -38.06
ഇടുക്കി – 32.4

പുത്തുമല ദുരന്തം: 40 പേരടങ്ങുന്ന സംഘം തെരച്ചില്‍ തുടരുന്നു

പുത്തുമലയിൽ ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത് ഫയർഫോഴ്‌സ് സംഘം മാത്രം. 40 അംഗ ടീം തിരച്ചിൽ തുടരുകയാണ്.

അട്ടപ്പാടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

അട്ടപ്പാടിയിലെ മുച്ചിക്കടവിൽ എട്ട് കുട്ടികളടക്കം 30 പേർ കുടുങ്ങിക്കിടക്കുകയാണ്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും ഇവടേക്ക് എത്താനാകുന്നില്ല. ഗർഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറ് പേരെ നാട്ടുകാർ വനത്തിലൂടെ പുറത്തെത്തിച്ചു.

മാറ്റിതാമസിപ്പിക്കുന്നു

കോട്ടയം: താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറാന്‍ നിര്‍ദ്ദേശം
കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം. വൈക്കം ഇടിഞ്ഞാർ മേഖലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

കവളപ്പാറയിലും മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം പുനഃരാംഭിച്ചു

വന്‍ ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം പുനഃരാംഭിച്ചു. സൈന്യം കവളപ്പാറിയിലെത്തി. രക്ഷാ പ്രവര്‍ത്തനത്തിന് കൂടൂതല്‍ എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും കൺട്രോൾ റൂം തുറന്നു

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും കൺട്രോൾ റൂം തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0471-2318330, 9400209955, 9895179151 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. 126.60 അടി യാണ് ഇന്നത്തെ ജലനിരപ്പ്. ഒരു ദിവസം കൊണ്ട് മൂന്നടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി ഡാമില്‍ 2335.86 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2401 അടിയായിരുന്നു.

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്കും. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്‌. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

കണ്ണൂർ പയ്യന്നൂരിൽ ഒരു മരണം.

വെള്ളക്കെട്ടിൽ വീണ് മുത്തത്തി വെളുത്തേരി വീട്ടിൽ കൃഷ്ണൻ ആണ് മരിച്ചത്

കൂടുതല്‍ എന്‍.ഡി.ആര്‍ഫ് സംഘം കവളപ്പാറയിലേക്ക്

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ കൂടുതല്‍ എന്‍.ഡി.ആര്‍ഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തും. 20 അംഗ സംഘമാണ് എത്തുന്നത്.

ബാണാസുര ഡാം രാവിലെ തുറന്നേക്കില്ല

ഇന്നലെ ബാണാസുര ഡാം പ്രദേശത്ത് മഴ കുറവായതിനാൽ ഡാമിലെ ജലനിരപ്പ് 1.35 മീറ്റർ താഴെയാണ്. അതുകൊണ്ട് ഡാം 8 മണിക്ക് തുറക്കേണ്ടതില്ലെന്നും പൂർണ്ണമായ ജാഗ്രത അറിയിപ്പുകൾ നൽകി വൈകിട്ട് മൂന്ന് മണിയോടെ ഡാം ഷെട്ടർ തുറക്കാനും സാധ്യത

ഭൂദാനത്തേക്കുള്ള കരിമ്പുഴ പാലം തകര്‍ന്നു

ഗതാഗതം നിരോധിച്ചു

ഉരുൾപൊട്ടിയ ഭാഗത്തേക്ക് സൈന്യത്തിന് ഇതുവരെയും എത്താനായിട്ടില്ല

കോഴിക്കോട് ജില്ലയിലെ അഴിയൂർ ,ഏറാമല ,ഒഞ്ചിയം ഭാഗത്തും വെള്ളം കയറി

കോഴിക്കോട് കണ്ണാടിക്കൽ ,തടമ്പാട്ട് താഴം ,മാനാരി ,തിരുവണ്ണൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം ,പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി

വ്യാപകമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുറ്റ്യാടി ചുരം അടച്ചു

കാസര്‍കോട് ജില്ലയിലും കനത്ത മഴ

കാസർകോട് ജില്ലയിൽ മലയോര മേഖലകളിൽ തുടർച്ചയായും നഗര പ്രദേശങ്ങളിൽ ഇടവിട്ടും ശക്തമായ മഴ. ഹൊസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭക്ക് കീഴിലെ പല പ്രദേശങ്ങളിലും വെള്ളം കയറി .പലയിടങ്ങളിലും കടല്‍ക്ഷോഭവും ശക്തമാണ്. ജില്ലയിലുടനീളം ഇന്നലെ ഉച്ച മുതൽ വൈദ്യുതി തടസ്സവും നേരിടുന്നുണ്ട്.

ഉയര്‍ന്ന തിരമാലക്ക് സാധ്യത

പൊഴിയൂർ മുതൽ കാസർകോട് വരെ ഉയർന്ന തിരമാലക്ക് സാധ്യത. 3.5 മീറ്റർ മുതൽ 3.8 മീറ്റർ വരെ തിര ഉയരും. 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

കാലവർഷക്കെടുതിയിൽ ഇടുക്കിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ ദിവസം മരം വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അടിമാലി കല്ലാർ വട്ടയാർ ജോബിൻ (28) മരിച്ചു. ഇതോടെ ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവർ അഞ്ച് ആയി. ജോബിൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

12 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

കണ്ണൂര്‍ ശ്രീകണ്ഠാപുരം മടമ്പത്ത് 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. രക്ഷാപ്രവർത്തനം തുടരുന്നു

 

ഇടുക്കി പൊന്മുടി ഡാം ഇപ്പോൾ തുറക്കേണ്ടതില്ലന്ന് കെ എസ് ഇ ബി

മഴയുടെ ശ്കതികുറഞ്ഞതിനാൽ പൊന്മുടി ഡാം തുറക്കേണ്ടതില്ലന്നു കെ എസ് ഇ ബി അറിയിച്ചു

 

കവളപ്പാറയില്‍ തെരച്ചില്‍

കവളപ്പാറയില്‍ തെരച്ചില്‍ അല്‍പ സമയത്തിനകം പുനഃരാരംഭിക്കും
കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം പോത്തുകല്ല് ഭൂദാനം കവളപ്പാറയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അല്‍പ സമയത്തിനകം പുനഃരാരംഭിക്കും. ഇന്നലെ രാത്രി വൈകിയും നടന്ന രക്ഷാപ്രവര്‍ത്തനം കാലവസ്ഥ പ്രതികൂലമായതോടെ നിര്‍ത്തിവെക്കുകയായിരുന്നു.

മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി

സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊർണൂർ^കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു.

മഴയൊഴിയാതെ വയനാട്

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . കാസർകോട് ശക്തമായ മഴയും കാറ്റും. ഇടുക്കിയിലും പാലക്കാടും മഴ കുറയുന്നു .

കോഴിക്കോട്ട് ഗ്രാമ പ്രദേശങ്ങളില്‍ വെള്ളം കയറി

കോഴിക്കോട് കണ്ണാടിക്കൽ, തടമ്പാട്ട് താഴം, മാനാരി,തിരുവണ്ണൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി.

ഇതുവരെ 42 മരണം
സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ 42 മരണം .

9ജില്ലകളില്‍ റെഡ് അലര്‍ട്ട്

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട്

തെരച്ചില്‍ പുനരാരംഭിക്കും
കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ രാവിലെ പുനരാരംഭിക്കും . കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും . കോട്ടക്കുന്നില്‍ തെരച്ചില്‍ ഇന്നും തുടരും.

കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും
സംസ്ഥാനത്ത് 929 ദുരിതാശ്വാസ ക്യാന്പുകളിലായി 93,088 പേർ . 23,891 കുടുംബങ്ങള്‍ ക്യാന്പുകളില്‍ .

ചുരത്തിൽ വാഹനത്തിന് നിയന്ത്രണം
താമരശ്ശേരി ചുരത്തിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു . രാത്രി 12 മുതൽ രാവിലെ 6 വരെ വാഹന ഗതാഗതവും അനുവദിക്കില്ല

ഒരു മരണം കൂടി

കോഴിക്കോട് പ്രളയക്കെടുതിയിൽ ഒരു മരണം കൂടി . കോഴിക്കോട്, പടനിലം സ്വദേശി പുഷ്പരാജനാണ് മരിച്ചത് . രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ നിന്ന് കാണാതാവുകയായിരുന്നു . ഇതോടെ മഴക്കെടുതിയിൽ കേരളത്തിൽ മരണം നാൽപ്പതായി.

ഓറ‍ഞ്ച് അലർട്ട്
.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ബാണാസുര സാഗർ തുറക്കും
ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും. രാവിലെ 7:30ന് മുന്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം.

You might also like

-