ന്യൂയോര്‍ക്ക് അപകടത്തില്‍ മരിച്ച 20 പേരില്‍ നാല് സഹോദരിമാരും നവ വധൂവരനും
ആംസ്റ്റര്‍ ഡാമില്‍ (ന്യൂയോര്‍ക്ക്) നിന്നുള്ളവരായിരുന്നു കാറിലുണ്ടായിരുന്ന 17 പേരും.കാറിലുണ്ടായിരുന്ന 17 പേരും ഡ്രൈവറും വഴിയാത്രക്കാരായ രണ്ടു പേരുമാണ് അപകടത്തില്‍ മരിച്ചത്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആല്‍ബനിക്കടുത്ത് ഉണ്ടായ ലിമോ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട 20 പേരില്‍ ഏമി, അബിഗേയ്ല്‍, മേരി, അലിസണ്‍ എന്നീ നാലു സഹോദരിമാരും, ഇവരില്‍ മൂന്നുപേരുടെ ഭര്‍ത്താക്കന്മാരായ ഏക്‌സല്‍, ആഡം, റോബ് എന്നിവരും ജൂണ്‍ 8നു വിവാഹിതരായ എറിന്‍, ഷെയ്ന്‍ എന്നീ നവദമ്പതിമാരും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. ആംസ്റ്റര്‍ ഡാമില്‍ (ന്യൂയോര്‍ക്ക്) നിന്നുള്ളവരായിരുന്നു കാറിലുണ്ടായിരുന്ന 17 പേരും.കാറിലുണ്ടായിരുന്ന 17 പേരും ഡ്രൈവറും വഴിയാത്രക്കാരായ രണ്ടു പേരുമാണ് അപകടത്തില്‍ മരിച്ചത്. ജന്മദിനാഘോഷങ്ങള്‍ക്കായിരുന്നു ഇവര്‍ യാത്ര തിരിച്ചത്. സംഭവം നടക്കുന്നതിന് മുന്‍പു കാറിലുണ്ടായിരുന്ന ഒരു യുവതി അയച്ച ടെക്സ്റ്റ് സന്ദേശത്തില്‍ യാത്രയില്‍ എന്തോ അപകടത്തിനുള്ള സാധ്യത ഉള്ളതായി ചൂണ്ടിക്കാട്ടിയിരുന്നു.
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ തകരാറാണോ, അതോ വാഹനത്തിനുണ്ടായ തകരാറാണോ അപകടത്തിനു കാരണമെന്ന് വ്യക്തമായിട്ടില്ല അധികൃതര്‍ പറഞ്ഞു. ഒമ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്ര വലിയ വാഹനാപകടം ഉണ്ടായിട്ടില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ഷന്‍ വിഭാഗം പറയുന്നത്.