കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ അമേരിക്കന്‍ കൊല്ലപ്പെട്ടു

രാവിലെ വസതിയില്‍ നിന്നും വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസില്‍ വിവരം അറിയിച്ച വ്യക്തി ഈ വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങി സൈക്കിളില്‍ പോകുന്നതായും കണ്ടെത്തിയിരുന്നു

0

സാന്‍ഫ്രാന്‍സിസ്‌ക്കൊ: സാന്‍ഫ്രാന്‍സിസ്‌ക്കൊ ബെ ഏരിയാ എക്‌സിക്യൂട്ടീവ് ചെഫ് (മുഖ്യ പാചകക്കാരന്‍) ഡൊമിനിക് സര്‍ക്കാര്‍ (56) ഫ്രിമോണ്ടിലുള്ള സ്വവസതിയില്‍ ഒകോടബര്‍ 8ന് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു.രാവിലെ വസതിയില്‍ നിന്നും വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസില്‍ വിവരം അറിയിച്ച വ്യക്തി ഈ വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങി സൈക്കിളില്‍ പോകുന്നതായും കണ്ടെത്തിയിരുന്നു.

പോലീസ് ഇതൊരു കൊലപാതകമായി കണക്കാക്കി അന്വേഷണം ആരംഭിച്ചതായി ലെഫ്‌മൈക്ക് ടെഗ്‌നര്‍ പറഞ്ഞു. ഡൊമിനിക്കിന്റെ ഇന്ത്യയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ ഇദ്ദേഹത്തെ കുറിച്ചു നല്ല അഭിപ്രായമാണ് ലഭിച്ചതെന്നും ടെഗ്‌നര്‍ പറഞ്ഞു.കൊല്‍ക്കത്ത ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലാണ് ഡൊമിനിക്ക് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.2013 ല്‍ ഒര്‍ലാന്റൊ മാഗസിന്‍ സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.ഫുഡ് ഇന്‍ഡസ്ട്രിക്ക് ഏറ്റവും നല്ല ഒരു പാചകക്കാരനെയാണ് നഷ്ടപ്പെട്ടതെന്ന് മൗണ്ടന്‍വ്യൂ (കാലിഫോര്‍ണിയ) ഉടമസ്ഥ സുഷമ പറഞ്ഞു.

You might also like

-