മദീനയിലെ ഖുബാ പള്ളി ഇനി 24 മണിക്കൂറും ഭക്തർക്ക് തുറന്നു നൽകും

ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകന്‍റെ മുഹമ്മദ് നബിയുടെ പലായനത്തിന് ശേഷം ആദ്യമായി നിര്‍മിച്ച ഖുബാ പള്ളിയാണ് മസ്ജിദുല്‍ ഖുബാ. ഇവിടെ നമസ്കരിക്കുന്നത് ഉംറക്ക് തുല്യമാണെന്നാണ് ഇസ്ലാമിക പാഠം

0

സൗദി:മദീനയിലെ ചരിത്രപ്രസിദ്ധമായ ഖുബാ പള്ളി ഡിസംബര്‍ ഒന്ന് മുതല്‍ 24 മണിക്കൂറുംഭക്തർക്കായി തുറന്നു നൽകും . സന്ദര്‍ശകര്‍ക്കായി 24 സേവനം നല്‍കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നതായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകന്‍റെ മുഹമ്മദ് നബിയുടെ പലായനത്തിന് ശേഷം ആദ്യമായി നിര്‍മിച്ച ഖുബാ പള്ളിയാണ് മസ്ജിദുല്‍ ഖുബാ. ഇവിടെ നമസ്കരിക്കുന്നത് ഉംറക്ക് തുല്യമാണെന്നാണ് ഇസ്ലാമിക പാഠം. ഇതിനാല്‍ തന്നെ മദീനയില്‍ മസ്ജിദു നബവി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നതും ഇവിടെ തന്നെ.

ഇതുവരെ രാത്രിയോടെ പള്ളി അടച്ചിടും പുലർച്ച തുറക്കും എതാൻ പതിവ് . അടുത്തിടെ സല്‍മാന്‍ രാജാവിന്‍റെ മദീന സന്ദര്‍ശന വേളയില്‍ രാജാവ് നിര്‍ദേശിച്ച പ്രകാരമാണ് സമയക്രമം മാറ്റുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ മദീന സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമാകുന്നതാണ് തീരുമാനം. രാത്ര അടച്ചിടുന്ന പള്ളി ഫജര്‍ നമസ്കാരത്തന് മുമ്പായി തുറക്കുന്നത് വരെ സന്ദര്‍ശകര്‍ കാത്തുനില്‍ക്കുന്ന അവസ്ഥ ഇതോടെ ഇല്ലാതാവും. മക്ക, മദീന ഹറമുകള്‍ക്ക് ശേഷം സൗദിയില്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്ന പള്ളിയും ഇനി ഖുബാ ആയിരിക്കും. ഡിസംബര്‍ എട്ടു മുതല്‍ പള്ളി മുഴു സമയം തുറന്നിടും

You might also like

-