രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ നേരിയ ആശ്വാസം
.കഴിഞ്ഞ ദിവസം 2,71,202 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 385 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡൽഹി | രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി . പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാൾ താഴ്ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2.58 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം 2,71,202 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 385 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊറോണ വ്യാപനം ആരംഭിച്ച് ഇതുവരെ രാജ്യത്ത് 3.73 കോടി പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ രോഗികളുടെ 4.43 ശതമാനം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 94.27 ശതമാനമാണ് രോഗമുക്തി നിരക്ക്.അതേസമയം രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. 29 സംസ്ഥാനങ്ങളിലും നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ വാക്സിനേഷന്റെ ഭാഗമായി ഇതുവരെ 157.20 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.