ഭൂപതിവ് നിയമത്തിൽ ഗവർണ്ണർക്ക് വിശദികരണം നൽകാതെ സർക്കാർ ,9 ന് ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച്

ഭൂ പതിവ് ബിൽ ഗവർണ്ണർക്ക് എത്തിച്ചു നൽകിയ ശേഷം ഗവർണ്ണർ റവന്യൂ വകുപ്പിനോട് ഇതുമായി ബന്ധപെട്ട വിശദികരണം രേഖമൂലം ആവശ്യപ്പെട്ടിട്ടും നാളിതുവരെ വകുപ്പ് സെക്രട്ടറിമാരോ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും വിശദികരണം നൽകിയിട്ടില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു .

0

തിരുവനന്തപുരം | ഭൂപതിവ് നിയമത്തിൽ വിശദികരണം നൽകാതെ സർക്കാർ , 2023 ലെ കേരളാ ഗവർമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി ബിൽ ) നിയമസഭാ പാസാക്കിയ രാജ് ഭവൻ കൈമാറിയെങ്കിലും ഇതുമായി ബന്ധപെട്ടു ഗവർണ്ണർ വിശദികരണം ചോദിച്ചിരുന്നു എന്നാൽ പേരിന് ബിൽ രാജ്ഭവനിൽ എത്തിച്ചതിനപ്പുറം നാളിതുവരെ ബില്ലുമായി ബന്ധപ്പെട്ട എന്തെങ്കിലും വിശദികരണ നൽകുകയോ . ബില്ലിൽ അടിയന്തിരമായി ഒപ്പു വെക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തട്ടില്ല ,ബില്ലുകളിൽ വിശദികരണം നൽകിയാൽ ബില്ലുകൾ ഒപ്പിടുമെന്നു ഗാരവർന്നെർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു .ഇതിന് പിന്നാലെയാണ് രാജ്ബാഹ്വാൻറെ വിശദികരണം . സാധാരണ നിയസഭ പാസാക്കിയ ബില്ലുകൾ രാജ്ഭവനിൽ എത്തിച്ചശേഷം വകുപ്പ് സെക്രട്ടറിമാരോ ചീഫ് സെക്രട്ടറി തന്നയോ ഗവർണറെ കണ്ട് ബില്ലിന്റെ പ്രാധാന്യം പ്രാധാന്യം വിശദികരിക്കുകയും .ഗവർണ്ണർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വിശദികരണം നൽകുക പതിവാണ് ബില്ലിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിതന്നെയും ഗവർണറുമായി ചിലപ്പോൾ കൂടിക്കാഴ്ച നടത്താറുണ്ട് . എന്നാൽ ഭൂ പതിവ് ബിൽ ഗവർണ്ണർക്ക് എത്തിച്ചു നൽകിയ ശേഷം ഗവർണ്ണർ റവന്യൂ വകുപ്പിനോട് ഇതുമായി ബന്ധപെട്ട വിശദികരണം രേഖമൂലം ആവശ്യപ്പെട്ടിട്ടും നാളിതുവരെ വകുപ്പ് സെക്രട്ടറിമാരോ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും വിശദികരണം നൽകിയിട്ടില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു .
സാധാരണ ബില്ല അയച്ചാൽ വകുപ്പ്ബി സെക്രട്ടറിമാർ നിരന്തം രാജ്ഭവനുമായി ബന്ധപെടുക പതിവാണ് എന്നാൽ ഈ ബിൽ അയച്ചശേഷം ഗവർണ്ണർ വിശദികരണം ചോദിച്ചിട്ടും സർക്കാർ യാതൊരുനടപടിയും സ്വീകരിക്കുകയുണ്ടായിട്ടില്ല ” സർക്കാരിന് ബില്ലിൽ ഇന്ററസ്റ്റ് ഇല്ലാ.. “രാജ്ഭവൻ വിശദികരിച്ചു .ഭൂപതിവ് ബിൽ ഉടൻ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ നിന്നും 2024ജനുവരി
9 ന് രാജ്ഭവൻ മാർച്ച് നടത്താനിരിക്കെയാണ് രാജ്ഭവന്റെ വിശദികരണം .
2023 ലെ ഭൂപതിവ് നിയമ ഭേദഗതി ആവശ്യമായി വന്ന സാഹചര്യത്തെ വിശദീകരിക്കുന്നതിന് സർക്കാർ മുന്നോട്ട് വച്ച കാരണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ് എന്നത് നിയമ നിർമ്മാണത്തിലെ സർക്കാരിന്റെ ദുരുദ്ദേശം വ്യക്തമാകുന്നു.

(1) നിയമത്തിന്റെ മൂന്നാറിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ എന്നാണ് ആമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
മൂന്നാർ KDH വില്ലേജ് പ്രദേശം 1971 ലെ കണ്ണൻ ദേവൻ ഹിൽ റിസംപ്ഷൻ ആക്ടിനും.77 ലെ ചട്ടത്തിനും കീഴിൽ വരുന്ന ഭൂ പ്രദേശമാണ്.
അതു പ്രകാരം സർക്കാർ കൊണ്ടു വരുന്ന
2023 ലെ ഭൂ നിയമ ഭേദഗതി മൂന്നാറിനും, അനുബന്ധ പ്രദേശങ്ങൾക്കും ബാധകമാകുമോ ?

(2) ആമുഖത്തിലെ രണ്ടാമത്തെ വാദമുഖം വ്യക്തമാക്കുന്നത് ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമഭേദഗതി എന്നാണ് പറയുന്നത്
സർക്കാർ ഭൂമി കയ്യേറിയാൽ 1957ലെ കേരള ലാൻഡ് കൺസർവൻസി ആക്ടും1958 ലെ ചട്ടങ്ങളും, 2011 ലെ അതിന്റെ ഭേദഗതിയും ഉപയോഗിച്ച് കയ്യേറ്റ ഭൂമി പിടിച്ചെടുക്കാനും, ക്രിമിനൽ നടപടി സ്വീകരിക്കാനും ഉള്ള വിപുലമായ അധികാരം സർക്കാരിന് ഉണ്ട് എന്നിരിക്കെ നിയമഭേദഗതി കൈയ്യേറ്റം തടയുന്നത് എങ്ങനെയാണ് .

(3) കേരളത്തിലെ ഭൂമിയുടെ ഉടമസ്ഥതയുടെ 95%ഉം രാജഭരണ കാലത്ത് നൽകപ്പെട്ടതാണ്. എക്കാലവും ഭൂമി പതിച്ചുകൊടുത്തിട്ടുള്ളത് കൃഷി ആവശ്യത്തിനാണ് .
1960 ലെ ഭൂ പതിവ് നിയമം.( the kerala government land assignment act, 1960 ) ആ നിയമത്തിൽ ഒരിടത്തും കൃഷിക്കായി ഭൂമി പതിച്ചു നൽകുന്നു എന്ന് എവിടെയും പരാമർശിക്കുന്നില്ല.
എന്നാൽ 19 64 ൽ നിർമ്മിച്ച ചട്ടം നാലിൽ മാത്രമാണ് കൃഷിക്കും വീടിനും എന്ന് രേഖപ്പെടുത്തപ്പെട്ടത്:
55 വർഷക്കാലം വിവാദ ചട്ടം സംസ്ഥാനത്ത് സർക്കാർ നിയമ ലംഘനമായി വ്യഖ്യനിച്ചിരുന്നില്ല . എപ്പോൾ എന്തനാണ് നടപ്പാകാതിരുന്ന ചട്ടം ബാധകമാക്കുന്നത് ?

സംസ്ഥാനത്തെ നിലവിലെ കെട്ടിട നിർമ്മാണ നിയമങ്ങളും ചട്ടങ്ങളും പാലിച്ചും സർക്കാരിലേക്ക് നികതിയും നൽകി നിർമ്മിച്ച കെട്ടിടങ്ങൾ എന്തിനാണ് ക്രമവൽക്കരിക്കുന്നത് ചട്ടത്തിൽ തിരുത്തൽ പോരെ

1964 ലെ 4ാം (the kerala government land assignment rule ) 1964ചട്ടത്തിലെ കൃഷിക്കും, വീടിനും എന്നുള്ള വ്യവസ്ഥയിൽ മറ്റാവശ്യങ്ങൾക്കും (അതർ പർപ്പസ് ) എന്ന ഒറ്റ വാചകം കൂട്ടി ചേർത്ത് ചട്ടം ഭേദഗതി ചെയ്താൽ നിലവിലെ ചട്ടവിരുദ്ധത മുൻകാല പിൻകാല പ്രാബല്യത്തോടെ നിസാര പരിഹരിക്കാനാകില്ലേ ?
നിയഭേദഗതിയിൽ പ്രകാരം ക്രമവൽക്കരിക്കുമ്പോൾ ഭൂമിക്ക് താരമാറ്റം സംഭവിക്കുന്നുണ്ടോ ? ഓരോ കെട്ടിടവും പ്രത്യകമായി ക്രമവൽക്കരിക്കുമ്പോൾ ഉദ്യഗസ്ഥരെ ബോധ്യപ്പെടുത്തി ക്രമവൽക്കരിക്കുമ്പോൾ ഉദ്യോഗസ്ഥഭരണവും അഴിമതിയും തടയാൻ എന്താണ് മാർഗ്ഗം ? അഴിമതിയും സ്വജന പക്ഷവാദവും നടക്കാൻ ഇടയുണ്ട് . , ക്രമവത്ക്കരണമെന്നത് ദീർഘകാല പദ്ധതിയാക്കി മാറാനുംസാധ്യതയില്ലേ .

(4) സ്വതന്ത്ര ഉപയോഗത്തിലുണ്ടായിരുന്ന ഭൂമിയുടെ മൂല്യം മറ്റ്എല്ലാ ഭൂമിക്കും നൽകുന്ന സമാന സ്റ്റാമ്പു സ്യൂട്ടിയും ഭൂമി വില കൊടുത്തും വാങ്ങിയ ലാൻഡ് അസിമെൻറ് പട്ടയ ഭൂമി കൃഷിക്ക് മാത്രമുള്ളതായി മാറുന്നതിലൂടെ ഭൂമിയുടെ മൂല്യംതകർച്ചയുണ്ടാകില്ലേ ?

(5) നിലവിലുണ്ടായിരുന്ന1960 ലെ ഭൂപതിവ് നിയമത്തിലെ 7-ാം വകുപ്പ് സർക്കാറിന് നിലവിലുള്ള ഏതൊരു ചട്ടവും പരിഷ്ക്കരിക്കാനും, പുതിയ നിബന്ധനകൾ കൂട്ടി ചേർക്കാനും, മുൻ കാല പ്രാബല്യം നൽകാനും സമ്പൂർണ്ണ അധികാരം നൽകുന്നു.
ഇതേ നിയമത്തിൻ കീഴിൽ നൽകപ്പെട്ട ഹൈറേഞ്ച് കോളനൈസേഷൻ സ്കീമിലോ, വയനാട് കോളനൈസേഷൻ സ്കീമിലോ, Ex സർവ്വീസ് മാൻ സ്കീമിലോ പെട്ട ചട്ടങ്ങൾ പ്രകാരം നൽകിയ ഭൂമിക്ക് ഉപാദികളൊന്നുമില്ലാതെ പട്ടയം നൽകിയിട്ടുണ്ടല്ലോ ?
1960 ന് മുൻപ് നൽകപ്പെട്ട ഭൂരേഖകൾ ഉള്ള ഭൂമിക്കും സ്വതന്ത്ര ഉപയോഗം സർക്കാർ അനുവദിച്ചിരിക്കുന്നു.
1964ലെ 4-ാം ചട്ടത്തിലും 1993 ലെ 3-ാം ചട്ടത്തിലും നൽകപ്പെട്ട ഭൂമിക്ക്‌ മാത്രം അകാരണമായി നിയന്ത്രണം കൊണ്ടുവരുന്നത് കടുത്ത വിവേചനം (ഭരണഘടന ആർട്ടിക്കിൾ 14ന്റെ ലംഘനം ) ആയി കാണേണ്ടതാണ്.

(6)1897 ലെ കേന്ദ്ര വസ്തു കൈമാറ്റ നിയമത്തിന്റെയും കേരള സ്റ്റാബ് ആക്ടിന്റെയും ഉറപ്പിൻമേൽ ഭൂമി വിലക്ക് വാങ്ങിയ വ്യക്തികളുടെ സ്വത്തിൻമേൽ കടന്നു കയറാനുള്ള കുറുക്ക് വഴിയാണ് പുതിയ നിയമ ഭേദഗതി
(7)നിയമ നിർമ്മാണത്തിൽ പാലിക്കേണ്ട ക്രമംതെറ്റിച്ചതും നിലവിലെ നിയമത്തിൽ അപാകതയില്ലാത്തതു മൂലമാണെന്ന് നിരീക്ഷിച്ചാൽ കാണാവുന്നതാണ്.
1960 ലെ 4-ാം വകുപ്പ് ഭൂമി പതിച്ചു നൽകുമ്പോൾ പാലിക്കേണ്ട നടപടി ക്രമം സംബന്ധിച്ചു മാത്രമുള്ളതാണ്.
4-ാം വകുപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളൂമായോ നടപടിക്രമവുമായോ യാതൊരു ബന്ധവുമില്ലാത്ത കാര്യം ആണ് 4a, 4b, എന്നീ വകുപ്പുകളിലൂടെ ക്രമവത്ക്കരണമെന്ന നിഗൂഢ അജണ്ടയായികൂട്ടി ചേർത്തിരിക്കുന്നത്.
അതായത് നിലവിലുള്ള നിയമത്തിലെ ഏതെങ്കിലും അപാകത തിരുത്താനാണെങ്കിൽ അതിനാണ് മാറ്റം കൊണ്ടുവരേണ്ടത്. അതിവിടെ സംഭവിക്കുന്നില്ല

(8) ആറു പതിറ്റാണ്ട് മുൻപ് കുടിയേറ്റ കർഷകന് കൊടുത്തു തീർക്കേണ്ട പട്ടയം ഇനിയും ലക്ഷക്കണക്കിന് പേർക്ക് കൊടുത്തു തീർക്കേണ്ടതുണ്ട്.
നിലവിൽ നിർമ്മിക്കപ്പെട്ട നിയമത്തിൽ 2023 വരെയുള്ള പട്ടയങ്ങൾക്ക് ബാധകമെന്ന് പറയുന്നു . ഇനിയും പട്ടയം ലഭിക്കുന്നവർക്ക് ഈ നിയമത്തിന്റെ ആനു കൂല്യം നിഷേധിക്കപ്പെടുന്നു.
(9) കേരളത്തിലെ 76 ലക്ഷം ഭൂ ഉടമകളിലൂടെ 3കോടിക്ക് മേൽ തണ്ടപ്പേർ കക്ഷികളാണ് കേരളത്തിൽ ഭൂ ഉടമകളായിട്ടുള്ളത്.
അതിൽ രണ്ട് കോടിക്ക് മേൽ തണ്ടപ്പേർ കക്ഷികൾക്ക് ബാധകമല്ലാത്ത ഉപാദികൾ ഒരു വിഭാഗത്തിന് മാത്രമായി അടിച്ചേൽപിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു .

(10) പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിയമങ്ങളുംപ്രത്യേക വകുപ്പുകളും ഉള്ളപ്പോൾ അത് റവന്യു വകുപ്പ് പരിഗണിക്കേണ്ട വിഷയമണോ ? . നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തീരാജ് നിയമങ്ങളും, ചട്ടങ്ങളും, ശക്തമായിരിക്കെ അതും റവന്യു പരിഗണിക്കേണ്ടതുണ്ടോ ? നിലവിലുള്ള നിയമത്തിൽ ഭൂമി സമ്പൂർണ തരംമാറ്റാൻ അധികാരമുണ്ടന്നിരിക്കെ കെട്ടിടം ക്രമവത്ക്കരണ അധികാരം മാത്രമായി നിയമഭേദഗതി മാറുന്നില്ലേ? 64 ലെ യും 93 ലെ യും 4 ഉം 3 ഉം വകുപ്പുകൾ ഭേദഗതി ചെയ്യതാൽ ഈപ്പോഴത്തെ നിയമം പ്രശനം പരിഹരിക്കാൻ കഴിയില്ലേ ?.തുടങ്ങിയ ചോദ്യങ്ങളാണ് ഗവർണ്ണർ സർക്കാരിനോട് വിശദികരിക്കാൻ ആവശ്യപെട്ടിട്ടുള്ളതെന്നാണ് ജാഭവനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവര്‍ണര്‍ ഇന്നലെ തിരുവനന്തപുരത്ത് വ്യ്കതമാക്കിയിരുന്നു ;.

You might also like

-