ലഖിംപുർ ഖേരിയിൽ കർഷകർക്ക് മേൽ കേന്ദ്രമന്ത്രിയുടെ മകനും സംഘവും വാഹനമോടിച്ച് കയറ്റുന്ന ക്രൂര ദൃശ്യങ്ങൾ,സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

അതിവേഗത്തിലെത്തുന്ന വാഹനം കർഷകർക്കിടയിലൂടെ ആളുകളെ ഇടിച്ച് തെറുപ്പിച്ച് മുന്നോട്ട് പോകുന്ന അതിഭീകര ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളതു . മുൻപ് കർഷകർ കല്ലെറിഞ്ഞപ്പോൾ വാഹനം നിയന്ത്രണം വിട്ടതെന്ന ബി ജെ പി നേതാക്കളുടെ ഇതോടെ ആരോപണം പൊളിക്കുന്നതാണ് പുതിയതായി പുറത്ത് വന്ന ദൃശ്യങ്ങൾ.

0

ലക്‌നൗ : ലഖിംപുർ ഖേരിയിൽ കർഷകർക്ക് മേൽ കേന്ദ്രമന്ത്രിയുടെ മകനും സംഘവും വാഹനമോടിച്ച് കയറ്റുന്ന ക്രൂര ദൃശ്യങ്ങൾ പുറത്തുവന്നു യാതൊരു പ്രകോപനവുമില്ലാതെ റോഡിലൂടെ നടന്നു നീങ്ങുന്ന കര്ഷകര്ക്കിടിയിലേക്ക് വാഹനമോടിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

അതിവേഗത്തിലെത്തുന്ന വാഹനം കർഷകർക്കിടയിലൂടെ ആളുകളെ ഇടിച്ച് തെറുപ്പിച്ച് മുന്നോട്ട് പോകുന്ന അതിഭീകര ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളതു . മുൻപ് കർഷകർ കല്ലെറിഞ്ഞപ്പോൾ വാഹനം നിയന്ത്രണം വിട്ടതെന്ന ബി ജെ പി നേതാക്കളുടെ ഇതോടെ ആരോപണം പൊളിക്കുന്നതാണ് പുതിയതായി പുറത്ത് വന്ന ദൃശ്യങ്ങൾ.

സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സുര്യകാന്ത്, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബഞ്ചാകും കേസ് പരിഗണിക്കുക. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുപിയിലെ രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കേസെടുത്തത്. യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രമന്ത്രിയുടെ മകനെതിരെ നടപടി വൈകുന്നു എന്ന് കർഷക സംഘടനകൾ ആരോപിക്കുമ്പോഴാണ് സുപ്രീംകോടതിയിൽ കേസ് വരുന്നത്. കേന്ദ്രമന്ത്രിക്കെതിരെ കോടതിയുടെ പരാമർശം വന്നാൽ കേന്ദ്രം സമ്മർദ്ദത്തിലാകും.

രാഹുൽ ഗാന്ധിയും പ്രിയാഗാന്ധിയും ലഖിംപൂർ ഖേരിയിലെത്തി. ലഖിംപൂരിലെ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ വീട്ടിലെത്തി. കർഷകരുടെ ബന്ധുക്കളെ സന്ദർശിക്കുകയാണ് ഇരുവരുമിപ്പോൾ. കൊല്ലപ്പെട്ട കർഷകൻ ലവ് പ്രീത് സിംഗിന്റെ വീട് സന്ദർശിക്കുന്നു.

ഇരുവർക്കും ലഖിംപൂർ സന്ദർശിക്കാൻ യുപി സർക്കാർ ഇന്നാണ് അനുമതി നൽകിയത്. നേരത്തേ ഇരുവർക്കും അനുമതി നിഷേധിച്ച യുപി സർക്കാർ അവസാനം സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയായിരുന്നു.
ലഖിംപൂർ സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മരിച്ച കർഷകൻ ലവ് പ്രീത് സിംഗിന്റെ കുടുംബം. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കം കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കണം. തങ്ങൾക്ക് വേണ്ടത് നീതിയാണെന്നും ലവ് പ്രീത് സിംഗിന്റെ കുടുംബം പറഞ്ഞു

 

You might also like