കുമളിയും വാഗമണ്ണും ദൂരന്തനിവാരണ നിയമത്തിൻ കീഴിൽ ഉത്തരവിറക്കാൻ നിർദേശം ,സർക്കാർ നിലപടിൽ വ്യാപക പ്രതിക്ഷേധം

വാഗമണ്ണിലും കുമളിയിലെ പ്രദേശത്തിന്റെ വാഹക ശേഷിക്കപ്പുറം കെട്ടിടങ്ങൾ നിർമ്മിച്ചതായുംഏതു ഈ പ്രദേശത്തിന് താങ്ങാവുന്നതിനപ്പുറമാണെന്ന് അമിക്കസ്‌ക്യുറിമാരുടെ റിപ്പോർട്ടിനെത്തുടർന്നാണ് കോടതി ഉത്തരവ് . കോടതിയിൽ അമിക്കസ് ക്യുറിയുടെ റിപ്പോർട്ട് നടപ്പാക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷക ഡെയ്സിതമ്പി ആവശ്യപ്പെട്ടു

0

കൊച്ചി | ഇടുക്കിജില്ലയിലെ 13 ഗ്രാമ പഞ്ചായത്തിൽ ഏർപ്പെടുത്തിയ ദുരന്ത നിവാരണ നിയമം ജില്ലയിലെ വാഗമൺ കുമളി മേഖലയിൽ കുടി ബാധകമാക്കി ഉത്തരവിറക്കാൻ നിർദേശിച്ചു കോടതി . മൂന്നാർ കേസ്സുകൾ പരിഗണിക്കുന്ന മുഹമ്മദ് മുസ്തക്ക് അധ്യക്ഷനായ ബെഞ്ചാണ്
ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് . കേസിലെ ആമിക്സ്ക്യുറിമാരായ അഡ്വ : രഞ്ജിത്ത് തമ്പാന്റെയും ഹരീഷ് വാസുദേവന്റെയും റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ് . യുദ്ധങ്ങളും, പ്രകൃതി ദുരന്തങ്ങളും സംഗ്രാമികരോഗങ്ങളും പൊട്ടിപുറപ്പെടുമ്പോഴും മറ്റും ഉണ്ടാകുമ്പോൾ അടിയന്തിര ഘട്ടങ്ങളിൽ പ്രയോഗിക്കുന്ന നിയമം പൗര സ്വതന്ത്ര്യത്തിനുപോലും നിയന്ത്രണം ഏർപെടുത്തുന്നതാണ് 2005 ലെ ദുരന്ത നിവാരണ നിയമം( the Disaster Management Act, 2005 ) ജില്ലയിലെ 13 പഞ്ചായത്തുകളെ ഈ നിയമത്തിന് കിഴിലാക്കി ജില്ലാകളക്റ്റർ 5 മാസം മുൻപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

വാഗമണ്ണിലും കുമളിയിലെ പ്രദേശത്തിന്റെ വാഹക ശേഷിക്കപ്പുറം കെട്ടിടങ്ങൾ നിർമ്മിച്ചതായുംഏതു ഈ പ്രദേശത്തിന് താങ്ങാവുന്നതിനപ്പുറമാണെന്ന് അമിക്കസ്‌ക്യുറിമാരുടെ റിപ്പോർട്ടിനെത്തുടർന്നാണ് കോടതി ഉത്തരവ് . കോടതിയിൽ അമിക്കസ് ക്യുറിയുടെ റിപ്പോർട്ട് നടപ്പാക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷക ഡെയ്സിതമ്പി ആവശ്യപ്പെട്ടു . ഇവരുടെ വാദത്തെ സർക്കാർ അഭിഭാഷകരും ഗ്രാമപഞ്ചായത്തുകളുടെ അഭിഭാഷകരും എതിർത്തില്ല .
ഹൈക്കോടതിയുടെ മൂന്നാർ ബെഞ്ച് രൂപീകരിച്ച ശേഷം ഇതുവരെ 46 വിധികളാണ് മുഹമ്മദ് മുസ്തക്ക്അദ്യക്ഷനായ ബെഞ്ച് ഇടുക്കിജില്ലക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത് . വൺഎർത്ത് വൺ ലൈഫ്ഹർജിയിൽ ആവശ്യപ്പെട്ടതിനപ്പുറമുള്ള കാര്യങ്ങളും കോടതി പരിഗണിക്കുന്നുണ്ടെങ്കിലും . ഇതിനെതിരെ വാദമുഖങ്ങളും തെളിവുകളും നല്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ .ജില്ലയുടെ വളർച്ചയെയും വികാസത്തെയും പൗരസ്വാതന്ത്ര്യത്തെയും ഘനിക്കുന്ന നിരവധി ഉത്തരവുകൾ ഇതിനോടകം കോടതി പുറപ്പെടുവിച്ചുകഴിഞ്ഞും

അതേസമയം കോടതി വിധിക്കെതിരെ ജില്ലയിലെ പ്രമുഖ കർഷക സംഘടനായായ അതിജീവന പോരാട്ടവേദി രംഗത്തുവന്നു . വിദേശ ഏജൻസികളിൽ നിന്നും കാർബൺ പണം തട്ടിയെടുക്കുന്ന ഏജൻസികൾക്കായി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും വനം വകുപ്പിനായി കേസ് ഏറ്റടുത്തു നടത്തുന്ന വ്യാജ സംഘടനയായ വൺ എർത്ത് വൺ ലൈഫിനെ അതിനായി ഉപയോഗിക്കുകയാണെന്നും . അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലിൽ പറഞ്ഞു , ജനവിരുദ്ധ ഉത്തരവുകളിലൂടെ ഇടുക്കിയിലെ ജനങ്ങളെ കുടിയിറക്കാനായി സി പി ഐ പാർട്ടിയുടെ വക്താക്കളായ രഞ്ജിത് തമ്പാനെയും ഹരീഷ് വാസുദേവനെയും സർക്കാർ ഉപയോഗിക്കുയാണ് . ജനങ്ങളെ രക്ഷിക്കാനല്ല സർക്കാർ നോക്കുന്നത് . കാർബൺ കച്ചവടം വഴിയുള്ള വിദേശ ഫണ്ടാണ് സർക്കാർ ലക്‌ഷ്യം വാക്കുന്നതെന്നും ഇതിനായി കോടതികളെ ബോധപൂർവ്വം സർക്കാർ ഉപയോഗിച്ചുള്ള ആസൂത്രിത കുടിയിറക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും ജനങ്ങളെ കുടിയിരിക്കുന്നത് വഴി രാഷ്ട്രീയപാർട്ടികളും എൻ ജി ഓ കളും പണമുണ്ടാക്കുകയാണെന്നും റസാക്ക് ചോരവേലിൽ പറഞ്ഞു.

കേസിൽ കഷി ചേർന്നിട്ടുള്ള ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളുടെ സ്റ്റാന്റിംഗ് കൗൺസിലാണ് അഡ്വ ജോയിസ് ജോർജ്ജ് പഞ്ചായത്തുകളെ ബാധിക്കുന്ന ഉത്തരവുകൾ നിരവധി പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഒരക്ഷരം പോലും ഇദ്ദേഹം ഊരിയാടുന്നില്ലന്നും റസാഖ് കുറ്റപ്പെടുത്തി .എതിർ വാദങ്ങൾ ഇല്ലാതെ കോടതിയിൽ നിന്നും ഉണ്ടാകുന്ന വിധികളിൽ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ദൂരന്ത നിവാരണ നിയമം ദൂർവിനിയോഗം ചെയ്യുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അതിജീവന പോരാട്ട വേദി കുറ്റപ്പെടുത്തി , കോടതികളിൽനിന്നു നിതീയുകതമായ വിധികളാണ് പ്രതിഷിക്കുന്നതെന്നും . ഇപ്പോഴത്തെ നിലപാട് ആശങ്ക ജനകമാണെന്നും റസാഖ് പറഞ്ഞു

You might also like

-