ബി ജെ പി സ്ഥാനാർത്ഥികളിൽ നാലിൽ ഒന്നുപേർ കൂറുമാറി എത്തിയവർ

ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനം ഉറപ്പിച്ച ബിജെപി ദക്ഷിണേന്ത്യ പിടിക്കാനുള്ള ശ്രമത്തിലാണ്. ഇത് മുന്നില്‍ കണ്ടാണ് നേതാക്കളെ മറുകണ്ടം ചാടിക്കുന്നത്. തമിഴ്‌നാട്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെടുത്താല്‍ 31 പേരും കൂറുമാറി എത്തിയവരാണെന്ന് കാണാം. ആന്ധപ്രദേശില്‍ ആറില്‍ അഞ്ച് പേരും സ്വന്തം പാര്‍ട്ടി വിട്ടെത്തിയവരാണ്.

0

ഡല്‍ഹി| ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളില്‍ നാലില്‍ ഒരാളും കൂറുമാറ്റത്തിലൂടെ പാര്‍ട്ടിയിലെത്തിയവര്‍. ആകെയുള്ള 417 സ്ഥാനാര്‍ത്ഥികളില്‍ 116 പേരും (28%) മറ്റ് പാര്‍ട്ടിയില്‍ നിന്നും മറുകണ്ടം ചാടി ബിജെപിയിലെത്തിയവരാണെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷമാണ് ഇവരില്‍ ഭൂരിഭാഗം പേരും ബിജെപിയിലേക്ക് എത്തിയതെന്നാണ് വസ്തുത.സ്ഥാനാര്‍ത്ഥികളില്‍ 37 പേര്‍ കോണ്‍ഗ്രസ് വിട്ട് എത്തിയവരാണെങ്കില്‍ 9 പേര്‍ ബിആര്‍എസില്‍ നിന്നും 8 പേര്‍ ബിഎസ്പിയില്‍ നിന്നും 7 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും 6 പേര്‍ വീതം ബിജെഡി, എന്‍സിപി പാര്‍ട്ടിയില്‍ നിന്നും 6 പേര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും 4 പേര്‍ എഐഎഡിഎംകെയില്‍ നിന്നും ബിജെപിയില്‍ എത്തിയവരാണ്.ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനം ഉറപ്പിച്ച ബിജെപി ദക്ഷിണേന്ത്യ പിടിക്കാനുള്ള ശ്രമത്തിലാണ്. ഇത് മുന്നില്‍ കണ്ടാണ് നേതാക്കളെ മറുകണ്ടം ചാടിക്കുന്നത്. തമിഴ്‌നാട്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെടുത്താല്‍ 31 പേരും കൂറുമാറി എത്തിയവരാണെന്ന് കാണാം. ആന്ധപ്രദേശില്‍ ആറില്‍ അഞ്ച് പേരും സ്വന്തം പാര്‍ട്ടി വിട്ടെത്തിയവരാണ്.

പരമ്പരാഗതമായി ബിജെപിക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങളിലാണ് ഇത്തരത്തില്‍ കൂറുമാറിയെത്തിയ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതെന്നതാണ് വിലയിരുത്തല്‍. ആ പ്രദേശങ്ങളില്‍ ബിജെപി ഉയര്‍ത്തികൊണ്ടുവരാനുള്ള ഒരു മാര്‍ഗമായി കൂടിയാണ് പാർട്ടി നേതൃത്വം ഇതിനെ കാണുന്നതെന്നും വിലയിരുത്തുന്നു.ഗുരുഗ്രാം എംപി റാവു ഇന്ദര്‍ജിത്ത് സിംഗ് റാം യാദവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജഗദാംബിക പാലും 2014 ലാണ് ബിജെപിയില്‍ ചേര്‍ന്നതെങ്കില്‍ 2019 ലാണ് അന്നപൂര്‍ണ്ണ ദേവിയും ഭൈജയന്ത് പാണ്ഡയും ആര്‍ജെഡി, ബിജെഡി പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലേക്ക് വരുന്നത്.

അതേസമയം 2023, 2024 കാലഘട്ടത്തിലാണ് അശോക് തന്‍വാര്‍, സീത സോറന്‍, നവീന്‍ ജിന്‍ഡാല്‍ എന്നിവര്‍ ബിജെപിയിലെത്തിയത്. അതേസമയം മനേകാ ഗാന്ധി നരേന്ദ്രമോദി അധികാരത്തിലെത്തും മുമ്പ് ബിജെപിയില്‍ പ്രവേശിച്ചിട്ടുണ്ട്. ബിജെപിയിലെത്തിയവരില്‍ മറ്റൊരു പ്രമുഖ പേര് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റേതാണ്. 2011 വരെ അസം ഗണ പരിഷത്തിലായിരുന്ന നേതാവ് ബിജെപി പ്രവേശനത്തിന് ശേഷമാണ് 2016-ല്‍ അസം മുഖ്യമന്ത്രിയായത്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, അനില്‍ ആന്റണി, പ്രവീണ്‍ കുമാര്‍ നിഷാദ്, സി എന്‍ മഞ്ജുനാഥ് എന്നിവരാണ് ബിജെപിയിലെത്തിയ മറ്റ് പ്രമുഖര്‍.

 

 

 

You might also like

-