അതിബുദ്ധി ഷാജുവിനെ കുടുക്കി, ജോലി കസ്റ്റമർ മാത്രം ,പ്രാദേശിക കോൺഗ്രസ്സ് പ്രവർത്തന്റെ മരണത്തിൽ ജോളിക്ക് പങ്ക് .

പ്രദേശത്തെ മറ്റൊരു മരണത്തില്‍കൂടി ജോളിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്‍റെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.

0

കോഴിക്കോട് :ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്. പിടിക്കപ്പെടാതിരിക്കാന്‍ ഷാജു ഒരു മുഴം മുന്നേ എറിയാന്‍ ശ്രമിച്ചു. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരാനുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നും രഞ്ജി പറഞ്ഞു
അതേസമയം ജോളി ബ്യൂട്ടി പാര്‍ലറിലെ ഉപഭോക്താവ് മാത്രമെന്ന് ഉടമ സുലേഖ പറഞ്ഞു. എൻഐടിയിലെ അധ്യാപിക എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ജോളിയുമായി മറ്റു സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നില്ലെന്നും രാമകൃഷ്ണന്റെ മരണത്തിൽ പങ്കില്ലെന്നും സുലേഖ മട് പറഞ്ഞു. അധ്യാപകയെന്ന നിലയില്‍ ജോളി ബ്യൂട്ടിപാര്‍ലറില്‍ സ്ഥിരമായി വന്നിരുന്നെന്ന് ഭാര്യപറഞ്ഞിരുന്നെന്ന് സുലേഖയുടെ ഭര്‍ത്താവ് മജീദ് പ്രതികരിച്ചു.
ഇതിനിടെ മുഖ്യപ്രതി ജോളിയെ ഭൂമി ഇടപാടുകളില്‍ സഹായിച്ചെന്ന് കരുതുന്ന മുന്‍ ഡപ്യൂട്ടി തഹസില്‍ദാരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ഇപ്പോള്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാറായ ജയശ്രീയെ ബാലുശേരിയിലെ വീട്ടിലെത്തിയാണ് ചോദ്യംചെയ്തത്. ജോളിയെ വഴിവിട്ട് സഹായിച്ചിട്ടില്ലെന്ന് ജയശ്രീ മൊഴി നല്‍കി. ഭൂമി ഇടപാട് നടന്ന സമയത്ത് താന്‍ ഡപ്യൂട്ടേഷനില്‍ തിരുവനന്തപുരത്താണ് ജോലി ചെയ്തിരുന്നതെന്ന് അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്‍ഐടി അധ്യാപികയെന്നാണ് ജോളി തന്നോട് പറഞ്ഞിരുന്നതെന്നും ജയശ്രീ അറിയിച്ചു

റോയ് തോമസിന്‍റെ മരണം 2011ല്‍ അന്വേഷിച്ച റിട്ട. എസ്.ഐ രാമനുണ്ണിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. റോയിയുടേത് ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമനുണ്ണിയാണ്. റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ സയനൈഡിന്‍റെ അംശത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നില്ല. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണം അന്വേഷിച്ചതില്‍ ഇടപെടലുണ്ടായിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥനായിരുന്ന കോടഞ്ചേരി കേസുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥര്‍ ആരും വിളിച്ചിട്ടില്ല. മരണത്തില്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പരാതിയില്ലാതിരുന്നതിനാലാണ് തുടരന്വേഷണം നടത്താതിരുന്നത്. വീട്ടില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും ജോളിയുടെ മറുപടിയില്‍ അസ്വാഭാവികത തോന്നിയിരുന്നില്ലെന്നും രാമനുണ്ണി പറഞ്ഞു ആറ് കൊലപാതകങ്ങളിലും ജോളിയെ സഹായിച്ചുവെന്ന് കരുതുന്നവരുടെ പട്ടിക തയാറാക്കി ചോദ്യംചെയ്യാനാണ് തീരുമാനം

പ്രദേശത്തെ മറ്റൊരു മരണത്തില്‍കൂടി ജോളിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്‍റെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. വസ്തുവിറ്റ് കിട്ടിയ 55 ലക്ഷം രൂപ കാണാതായതിന് പിന്നാലെ, 2016ലാണ് രാമകൃഷ്ണന്‍ മരിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘമെത്തിയപ്പോഴാണ് മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് തോന്നിത്തുടങ്ങിയതെന്ന് രാമകൃഷ്ണന്റെ മകന്‍ രോഹിത് പറഞ്ഞു. ക്രൈംബ്രാഞ്ച് സംഘം രോഹിത്തിന്റെ മൊഴിയെടുത്തു

കൂടത്തായിയില്‍ കൊലപാതകപരമ്പരയില്‍ കുറ്റമേറ്റുപറഞ്ഞ് ജോളിയുടെ ഭര്‍ത്താവ് ഷാജുവും. തന്റെ ആദ്യഭാര്യ സിലിയേയും മകളേയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരമൊരുക്കിയത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. രാവിലെ കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര എസ്.പി. ഓഫിസില്‍ ചോദ്യംചെയ്യുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഷാജു പൊട്ടിക്കരഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നു . ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കാനായിരുന്നു.
ഷാജുവിന്റെ മകന്റെ ആദ്യകുര്‍ബാനദിവസമാണ് മകള്‍ ഛര്‍ദിച്ച് മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോഴാണ് സിലി കുഴഞ്ഞുവീണ് മരിച്ചത്. രണ്ട് മരണങ്ങളിലും ഷാജുവിന്റെ പങ്ക് വ്യക്തമായതോടെ മറ്റ് നാലുപേരുടെ മരണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി.

ജോളിയെ തള്ളി രണ്ടാം ഭര്‍ത്താവിന്‍റെ കുടുംബവും രംഗത്തെത്തി. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകളുടെയും മരണത്തില്‍ ഇപ്പോള്‍ സംശയമുണ്ടെന്ന് ഷാജുവിന്‍റെ അച്ഛന്‍ സക്കറിയ പറഞ്ഞു. ഫോറന്‍സിക് പരിശോധനാഫലംകൂടി പുറത്തുവരുമ്പോള്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മരണങ്ങളിലൊന്നും ദുരൂഹതയില്ലെന്നായിരുന്നു സക്കറിയയുടെ ആദ്യ നിലപാട്

You might also like

-