വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം രാജ്നാഥ് സിങ്ങ് ഏറ്റുവാങ്ങു

36 റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യ നാലെണ്ണം അടുത്ത വർഷം മാർച്ചിലാകും കൈമാറുക . വിമാനങ്ങളുടെ വില സംബന്ധിച്ച് ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്

0

ഡൽഹി :വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും. ഇതിനായി പ്രതിരോധ മന്തി ഇന്ന് ഫ്രാൻസിലേക്ക് പോകും. 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനായാണ് ഫ്രാൻസുമായി ഇന്ത്യ കരാർ ഒപ്പിട്ടിരിക്കുന്നത്.ഏറെ വിവാദങ്ങൾക്ക് വഴിവച്ച റഫാൽ കരാറിലെ യുദ്ധവിമാനങ്ങളിൽ ആദ്യത്തേതാണ് പ്രതിരോധ മന്ത്രി നാളെ ഏറ്റുവാങ്ങുന്നത്. ഇന്ത്യൻ വ്യോമസേന സ്ഥാപക ദിനവും ദസ്റയും ആഘോഷിക്കുന്ന ദിവസം തന്നെയാണ് കൈമാറ്റം. ചടങ്ങിൽ ആയുധ പൂജ നടത്തുന്ന പ്രതിരോധ മന്ത്രി , ഏറ്റു വാങ്ങിയ ശേഷം റഫാലിൽ സഞ്ചരിക്കുകയും ചെയ്യും. റഫാൽ നിർമ്മാതാക്കളായ ദസോ ഏവിയേഷന്റെ നിർമ്മാണ കേന്ദ്രത്തിൽ വച്ചാണ് ചടങ്ങു നടക്കുക. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രതിരോധ മന്ത്രി ഫ്രാൻസിൽ എത്തുന്നത്. സന്ദർശനത്തിൽ ഇന്ത്യ ഫ്രാൻസ് പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ രാജ്നാഥ് സിങ്ങ് ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണുമായി നടത്തും.

36 റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യ നാലെണ്ണം അടുത്ത വർഷം മാർച്ചിലാകും കൈമാറുക . വിമാനങ്ങളുടെ വില സംബന്ധിച്ച് ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചരണായുധം ആക്കിയിരുന്നു. റഫാൽ കരാറിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്

You might also like

-