ജോളിയുടെ ഭർത്താവ് ഷാജു കസ്റ്റഡിയിൽ; കൊലപാതകങ്ങളിൽ പങ്ക് ?

ചോദ്യം ചെയ്‌യുന്നതിന് ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടാനും ജോളിയെ ചോദ്യം ചെയ്യുമ്പോൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹായം തേടാന് പോലീസ് ആലോചിക്കുന്നുണ്ട് പഴുതുകൾ ഇല്ലാത്ത അന്വേഷണത്തിനാൻ സര്ക്കാര് നിർദ്ദേശം നൽകിയിട്ടുള്ളത്

0

കോഴിക്കോട് : കൂടത്തായിലെ കൂട്ടമരണത്തിൽ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പയ്യോളി ക്രൈംബ്രാഞ്ച്ഓഫീസിൽ ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിലവിൽ ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി. ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഷാജു നിരപരാധിയാണെന്ന് വാദിച്ച് ഷാജുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. മരണങ്ങളിൽ ജോളിയെ സംശമുണ്ടെന്നും ഷാജുവിന്‍റെ കുടുംബം ആരോപിച്ചു. കൂടാതെ മരുമകളുടെയും പേരക്കുട്ടിയുടെയും മരണത്തില്‍ സംശയമുണ്ടെന്ന് ഷാജുവിന്‍റെ പിതാവ് സക്കറിയ പറഞ്ഞു. ഫൊറന്‍സിക് പരിശോധന വരുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സക്കറിയ പറഞ്ഞു.
ജോളി കസ്റ്റഡിയിലായ ദിവസം താന്‍ പൂര്‍ണമായും നിരപരാധിയെന്നാണ് ഷാജു പറഞ്ഞത്. കൊലപാതക പരമ്പരയില്‍ അന്ന് അന്വേഷണം നടത്തിയ റിട്ട. എസ്ഐയിലേക്കും നീങ്ങുന്നുണ്ട് കേസ്സു തേച്ചുമായ്ച്ചുകളയാൻ പോലീസ് ഉദ്യോഗസ്ഥരെ ശ്രമിച്ചിട്ടുണ്ട് എത്ര പോലീസ്സുകാർക്ക എത്തി പങ്കുണ്ടെന്നാണ് കണ്ടെത്തേണ്ടത് . റോയ് തോമസിന്‍റെ മരണം 2011 അന്വേഷിച്ച കോടഞ്ചേരി എസ്.ഐ രാമുണ്ണിയെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. റോയിയുടേത് ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമനുണ്ണിയാണ്. റോയിയുടെ ശരീരത്തിലെ സയനൈഡിന്‍റെ അംശത്തെക്കുറിച്ച് അന്വേഷണം നടത്തിയില്ല. ആറ് കൊലപാതകങ്ങളിലും ജോളിയെ സഹായിച്ചവര്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും അന്വേഷണ പരിധിയിലുണ്ട്.

ജോളി ഉള്‍പ്പെടെ റിമാന്‍ഡിലുള്ളവരെ ബുധനാഴ്ചതന്നെ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ഇവരെ വീണ്ടും ചോദ്യംചെയ്തശേഷം കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് തീരുമാനം. ജോളിയുടെ ഭൂമി ഇടപാടുമായി നിലനിൽക്കുന്ന ദുരൂഹതകളും നീക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക അന്വേഷണസംഘം തയാറാക്കി. ഇവരെ പല കേന്ദ്രങ്ങളില്‍ വിളിച്ചുവരുത്തിയാകും ചോദ്യംചെയ്യുക. ചോദ്യം ചെയ്‌യുന്നതിന് ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടാനും ജോളിയെ ചോദ്യം ചെയ്യുമ്പോൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹായം തേടാന് പോലീസ് ആലോചിക്കുന്നുണ്ട് പഴുതുകൾ ഇല്ലാത്ത അന്വേഷണത്തിനാൻ സര്ക്കാര് നിർദ്ദേശം നൽകിയിട്ടുള്ളത്

You might also like

-