ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകൾ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നു ജോളി

ഷാജുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നുവെന്നും ജോളിയുടെ മൊഴിയിലുണ്ട്. താൻ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞതെന്നും ജോളി വ്യക്തമാക്കിയിട്ടുണ്ട്

0

കോഴിക്കോട്: കൂടത്തായി കൊലപാതകത്തിൽ മുഖ്യപ്രതിയായ ജോളിയുടെ മൊഴി പുറത്ത്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെയും മകൾ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളിപൊലീസിന് മൊഴി നൽകി .ഷാജുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നുവെന്നും ജോളിയുടെ മൊഴിയിലുണ്ട്. താൻ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞതെന്നും ജോളി വ്യക്തമാക്കിയിട്ടുണ്ട്. ഷാജു മറിപടി ഒന്നും പറയാതെ കേട്ടിരിക്കുകയായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്.

ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും . ഇതിനായി ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു . വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഷാജുവിനെ കസ്റ്റഡിയിലെടുത്തേക്കും.
ഷാജുവിനെ കൂടാതെ മറ്റ് മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഭൂമി ഇടപാടുകൾക്ക് ജോളിയെ സഹായിച്ച ലീഗിന്റെ പ്രാദേശിക നേതാവ്, ജോളിയുടെ സുഹൃത്തായ അഭിഭാഷകൻ, മുൻ ഡെപ്യൂട്ടി തഹസീൽദാർ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 11 പേർ ക്രൈെംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.എന്‍.ഐ.ടിയില്‍ ജോലി ചെയ്യുകയായിരുന്നു എന്ന് പറഞ്ഞ് ജോളി തന്നെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഷാജു പറഞ്ഞിരുന്നു

You might also like

-