കെ.എസ്.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക്
കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ഷാഫി പറമ്പിലിന് തലക്ക് ലാത്തിയടിയേറ്റത്.
തിരുവനന്തപുരം :കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭ സ്തംഭിപ്പിക്കും. കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ഷാഫി പറമ്പിലിന് തലക്ക് ലാത്തിയടിയേറ്റത്. ഇതോടെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭയിൽ പ്രശ്നമുന്നയിക്കും. ശക്തമായ പ്രതിഷേധം സഭയിലുയർത്താനാണ് തീരുമാനം.
ഇന്ന് കോൺഗ്രസിന്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഷാഫിക്ക് പറമ്പിലിന് തലയില്‍ രണ്ട് തുന്നലുണ്ട്. തലയില്‍ സാരമായ പരിക്കേറ്റ അഭിജിതിനെ സ്കാനിങിന് വിധേയമാക്കിയിരുന്നു