കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമനം ഇന്ന്
പുതുതായി നിയമിക്കുന്ന 4051 പേരോടാണ് ഇന്ന് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നാലു ബാച്ചുകളിലായി ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം :കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമന ശിപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് ഹാജരാകും. നാലു ബാച്ചുകളിലായാണ് ഉദ്യോഗാര്‍ത്ഥികളോട് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എം പാനൽ ജീവനക്കാരെ പിരിച്ച് വിട്ട് പി.എസ്.സി ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഹൈക്കോടതി നൽകിയ കാലപരിധി ഇന്ന് അവസാനിക്കാരിക്കെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി.
പുതുതായി നിയമിക്കുന്ന 4051 പേരോടാണ് ഇന്ന് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നാലു ബാച്ചുകളിലായി ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ഡിപ്പോകളിലേക്ക് നിയോഗിക്കും. രണ്ട് ദിവസത്തെ ഓറിയന്‍റേഷന്‍ ക്ലാസ് നല്‍കും. ടിക്കറ്റിങ്ങ് സംവിധാത്തെ കുറിച്ചുള്ള ക്ലാസും നല്‍കയതിന് ശേഷം നിലവിലെ കണ്ടക്ടര്‍മാര്‍ക്കൊപ്പം രണ്ട് ദിവസം പരിശീലനത്തിന് ആയക്കും. അതിന് ശേഷം ആര്‍.ടി.ഒയുടെ കണ്ടക്ടര്‍ പരീക്ഷയും പാസ്സായതിനു ശേഷമായിരിക്കും സ്വതന്ത്രചുമതല നല്‍കുക. സിറ്റി റൂട്ടുകള്‍ ഉള്‍പ്പെടെ ഉള്ളവയിലായിരിക്കും പുതിയ ജിവനക്കാര്‍ക്ക് നിയമനം നല്‍കുക.
എം.പാനല്‍ ജീവനക്കാരുടെ അതേ ശബളമാണ് ഇവര്‍ക്ക് നല്‍കുന്നതെന്നാണ് ഇന്നലെ ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നത്. എന്നാല്‍ നിയമപരമായുള്ള എല്ലാ അനുകൂല്യങ്ങളും ശബളവും നല്‍കുമെന്നാണ് എ.കെ ശശീന്ദ്രന്‍ അറിയിച്ചത്. എം പാനല്‍ ജീവനക്കാരെ പിരച്ചിവിട്ടതിനു ശേഷം ഇന്നലെ മാത്രം 1093 സർവീസുകളാണ് മുടങ്ങിയത്. കുടൂതില്‍ സര്‍വീസുകള്‍ തടസപ്പെടാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. സ്ഥിരം കണ്ടക്ടര്‍മാരോട് അധിക ഡ്യൂട്ടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.