സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര യാത്രയ്ക്ക് നൽകിയ അനുമതിക്കെതിരെ കെഎസ്ആർടിസി സുപ്രീംകോടതിയിൽ

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് പുതുക്കി നൽകാൻ ഉത്തരവിട്ടത്. ബെഞ്ചിൻ്റെ ഉത്തരവ് കെഎസ്ആർടിസിക്ക് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

0

കൊച്ചി: സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര യാത്രയ്ക്ക് ഹൈക്കോടതി നൽകിയ അനുമതിക്കെതിരെ കെഎസ്ആർടിസി സുപ്രീംകോടതിയിൽ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് പുതുക്കി നൽകാൻ ഉത്തരവിട്ടത്. ബെഞ്ചിൻ്റെ ഉത്തരവ് കെഎസ്ആർടിസിക്ക് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

സ്വകാര്യ ബസുകൾ നിയമം ലംഘിച്ചതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്ന് കെഎസ്ആർടിസി ഹർജിയിൽ പറയുന്നു. മുൻക്കാല ഉത്തരവുകൾ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെഎസ്ആർടിസിക്ക് ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഈ ഹ​ർ​ജി​യി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സി​ന്​ സിം​ഗി​ൾ ബെ​ഞ്ച്​ നേ​ര​ത്തേ അ​നു​മ​തി ന​ൽ​കുകയും ചെയ്തു. ഇതിനെതിരെ കെ​എ​സ്ആ​ർടിസി അപ്പീൽ ന​ൽ​കുകയും ഹർജി​യി​ൽ സ്​​റ്റേ ഉ​ത്ത​ര​വ്​ ഉണ്ടാവുകയും ചെയ്തിരുന്നു. ​140 കിലോമീറ്റര്‍ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെതിരെയാണ് കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചത്.

സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക്​ 140 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ർ​വി​സ്​ ദൂ​രം അ​നു​വ​ദി​ക്കാ​ത്ത വി​ധം ഓ​ർ​ഡി​ന​റി ലി​മി​റ്റ​ഡ്​ സ്​​റ്റോ​പ്​ ആ​ക്കി 2020 ജൂ​ലൈ​യി​ൽ ഗ​താ​ഗ​ത വ​കു​പ്പ്​ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്താ​ണ്​ നേ​ര​ത്തേ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചിരുന്നത്. കോർപ്പറേഷനായി സ്റ്റാൻഡിംഗ് കൗൺസൽ ദീപക് പ്രകാശാണ് ഹർജി സമർപ്പിച്ചത്.

You might also like

-