കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് ന​ല്‍​കി​യ​തി​ല്‍ വീ​ഴ​ച​പ​റ്റി​: ചെ​ന്നി​ത്ത​ല

രാ​ജ്യ​സ​ഭാ സീ​റ്റ് കെ.​എം മാ​ണി​ക്ക് ന​ല്‍​കാ​ന്‍ നേ​ര​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് പി.​ജെ കു​ര്യ​ന്‍ തു​റ​ന്ന​ടി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കി​യ​തി​ല്‍ വീ​ഴ​ച സം​ഭ​വി​ച്ചെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ ഏ​റ്റു​പ​റ​ച്ചി​ല്‍. ഇ​നി നി​ര്‍​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ള്‍ രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. പി.​ജെ കു​ര്യ​നും എ ​ഗ്രൂ​പ്പും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. രാ​ജ്യ​സ​ഭാ സീ​റ്റ് കെ.​എം മാ​ണി​ക്ക് ന​ല്‍​കാ​ന്‍ നേ​ര​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് പി.​ജെ കു​ര്യ​ന്‍ തു​റ​ന്ന​ടി​ച്ചു. ചെ​ന്നി​ത്ത​ല ഇ​തി​നെ​ല്ലാം മൂ​ക​സാ​ക്ഷി​യാ​യെ​ന്നും പി.​ജെ കു​ര്യ​ന്‍ പ​റ​ഞ്ഞു. എ​ഐ​സി​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

ഡ​ല്‍​ഹി ച​ര്‍​ച്ച​ക​ളി​ല്‍ എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നു കു​ര്യ​ന്‍ ചോ​ദി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വും സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ന​ല്ല​താ​ണ്, എ​ന്നാ​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ല്‍ ക്ഷ​ണി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തേ സ്ഥാ​ന​മു​ള്ള കെ.​സി വേ​ണു​ഗോ​പാ​ലി​നെ എ​ന്തു​കൊ​ണ്ട് ക്ഷ​ണി​ച്ചി​ല്ലെ​ന്നും കു​ര്യ​ന്‍ ചോ​ദി​ച്ചു. കെ.​എം മാ​ണി​ക്ക് സീ​റ്റ് ന​ല്‍​കി​യ​തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ഇ​തി​ന് ത​ന്‍റെ പ​ക്ക​ല്‍ തെ​ളി​വു​ണ്ട്. ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​ന്താ കൊ​മ്പു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഈ ​പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ എ ​ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി. കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ പാ​ര്‍​ട്ടി കെ​ട്ടി​പ്പ​ടു​ത്ത നേ​താ​വാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി. അ​ദ്ദേ​ഹ​ത്തെ തെ​രു​വി​ലി​ട്ട് ചെ​ണ്ട കൊ​ട്ടു​ക​യാ​ണെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ത്യാ​ഘാത​മു​ണ്ടാ​കു​മെ​ന്ന് എ ​ഗ്രൂ​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

You might also like

-