കെ പി പി സി സി ക്ക് ഉടൻ പുതിയ അധ്യക്ഷൻ

മുല്ലപ്പള്ളി രാമചന്ദ്രനോ കൊടിക്കുന്നില്‍ സുരേഷിനോ ആണ് സാധ്യത

0

തിരുവന്തപുരം : പുതിയ കെപിസിസി അധ്യക്ഷനെ ഒരാഴ്ചക്കകം പ്രഖ്യാപിക്കാന്‍ ഹൈക്കമാന്റ് നീക്കം. മുല്ലപ്പള്ളി രാമചന്ദ്രനോ കൊടിക്കുന്നില്‍ സുരേഷിനോ ആണ് സാധ്യത. ഇവരടക്കം നാല് പേരാണ് അന്തിമ പട്ടികയില്‍ ഉള്ളത്. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പും ഉടന്‍ നടക്കും.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷന്റെ തെരഞ്ഞെടുപ്പുണ്ടാകുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതാണ്. സംസ്ഥാന നേതാക്കളും ഹൈക്കമാന്റും പല തവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ്, കെ സുധാകരന്‍ എന്നിവരാണ് അന്തിമ പട്ടിയില്‍ ഉള്ളത്.

സംസ്ഥാനത്തെ ഗ്രൂപ്പ്, ജാതി സമവാക്യങ്ങള്‍ക്ക് അതീതന്‍ എന്നതാണ് മുല്ലപ്പള്ളി രാമചന്ദ്രനെ തുണച്ചത്. സോണിയയുമായും രാഹുലുമായും മുല്ലപ്പള്ളി രാമചന്ദ്രന് അടുത്ത ബന്ധമുണ്ട്. എന്നാല്‍ ഇരു ഗ്രൂപ്പുകളും ഒരു പോലെ നിര്‍ദേശിച്ച പേര്‍ കൊടിക്കുന്നില്‍ സുരേഷിന്റേതാണ് എന്നാണ് വിവരം.
പ്രായവും പരിചയസമ്പത്തും കൊടിക്കുന്നില്‍ സുരേഷിന് അനുകൂലമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂരിലും ക്രൈസ്തവ വോട്ടര്‍മാര്‍ പാര്‍ട്ടിയെ കൈവിട്ടെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ്സിനുണ്ട്. അതിനാല്‍ കെ വി തോമസിനെ അധ്യക്ഷനാക്കണമെന്ന ആവശ്യവും ശക്തമാണ്. കെ മുരളീധരന്റെയും വി ഡി സതീശന്റെയും പേരുകള്‍ ഉയര്‍ന്നിരുന്നു എങ്കിലും ഇരുവരും അന്തിമ പട്ടികയിലില്ല. പദവികള്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടുണ്ടെന്നും 7നോ 8നോ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് വിവരം. സോണിയാ ഗാന്ധിയുടെ ചികിത്സക്കായി രാഹുല്‍ ഗാന്ധി വിദേശത്ത് പോയതിനാലാണ് പ്രഖ്യാപനം നീളുന്നത്.

You might also like

-