കള്ളത്തരത്തിന്റെയും കൊള്ളക്കാരുടെയും  സര്‍ക്കാരാണെന്ന് യെച്ചൂരി 

മോദി സർക്കാരിന്റെ 4 വർഷത്തെ ജനദ്രോഹ നടപടികൾ വിവരിച്ചുള്ള 4 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

0

നരേന്ദ്രമോദി സര്‍ക്കാര്‍ കള്ളത്തരത്തിന്റെയും കൊള്ളയുടെയും സര്‍ക്കാരാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ സര്‍ക്കാര്‍ ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി. മോദി സർക്കാരിന്റെ 4 വർഷത്തെ ജനദ്രോഹ നടപടികൾ വിവരിച്ചുള്ള പുസ്തക പ്രകാശനത്തിനിടെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ജനജീവിതം ദുസ്സഹമായെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് സര്‍വ്വനാശം ഉണ്ടാക്കിയ സര്‍ക്കാരാണിത്. അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് സര്‍ക്കാരിന്‍റെ മുഖമുദ്ര.ബിജെപിക്ക് എതിരെ ദേശീയ സഖ്യം വേണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ തന്നെ ഒരു വിശാല സഖ്യമാണ്. ഓരോ സ്ഥലത്തും ഓരോ പാർട്ടികളാണ്. ജനങ്ങള്‍ ബിജെപിക്ക് എതിരാണെന്നാണ് ഉപതെരഞ്ഞെടുപ്പുകളില്‍ അടക്കം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന പിന്തുണ തെളിയിക്കുന്നത്. ജനങ്ങളുടെ ഐക്യമാണ് എല്ലായിടത്തുമെന്ന് യച്ചൂരി കൂട്ടിച്ചേര്‍ത്തു. മോദി സർക്കാരിന്റെ 4 വർഷത്തെ ജനദ്രോഹ നടപടികൾ വിവരിച്ചുള്ള 4 പുസ്തകങ്ങളാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ടും ചേര്‍ന്ന് പുറത്തിറക്കിയത്.

You might also like

-