കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു
കഴിഞ്ഞ നവംബര്‍ 11 ന് രാവിലെ 11നാണ് പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഹര്‍ത്താലിന്റെ മറവില്‍ ആസൂത്രിതമായി ആക്രമിച്ചത്
കോഴിക്കോട് :സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയായ പൊയികയില്‍ ശ്രീജുവിനെ വെട്ടേറ്റു. ഒരു മണിയോടെയാണ് ശ്രീജുവിനെ നേരെ ആക്രമണുണ്ടായത്. കാറിലെത്തിയ ആക്രമി സംഘം ശ്രീജുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീജു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പ്രവേശിപ്പിച്ചു
കഴിഞ്ഞ നവംബര്‍ 11 ന് രാവിലെ 11നാണ് പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഹര്‍ത്താലിന്റെ മറവില്‍ ആസൂത്രിതമായി ആക്രമിച്ചത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായിരുന്നു. ഇരുവരെയും ആക്രമണത്തെ തുടര്‍ന്ന് നേരത്തെ കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സാരമായി പരിക്കേറ്റ ഇരുവരെയും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. പൊലീസ് അകമ്പടിയോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയത്. ഇതിനിടെ നടുവണ്ണൂരില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. ഏഴ് പേരെ പ്രതിയാക്കിയാണ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
.