കോഴിക്കോട്ട് ഉൾപൊട്ടലിൽ കാണാതായ രണ്ട് പേരെ പുറത്തെടുത്തു
അബ്ദുൾ സാലീമിന്റെ മകനെയാണ് പുറത്തെടുത്തത്. ഉരുൾപൊട്ടലിൽ മരിച്ച ദിൽനയുടെ സഹോദരനെയാണ് പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കു ശേഷമാണ് ഇവരെ പുറത്തെടുത്തത്
താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരെ പുറത്തെടുത്തു. അബ്ദുൾ സാലീമിന്റെ മകനെയാണ് പുറത്തെടുത്തത്. ഉരുൾപൊട്ടലിൽ മരിച്ച ദിൽനയുടെ സഹോദരനെയാണ് പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കു ശേഷമാണ് ഇവരെ പുറത്തെടുത്തത്.
ഇവരെ താമശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്. ഹസൻ, അബ്ദുൾ റഹ്മാൻ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഹസന്റെ കുടുംബത്തിലെ ഏഴ് പേരെയും റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായിരിക്കുന്നത്