ക​ന​ത്ത മ​ഴ തു​ട​രു​ന്നു കോഴിക്കോടും മലപ്പുറത്തും ഉരുൾ പൊട്ടി 11പേരെ കാണാനില്ല

കോ​ഴി​ക്കോ​ട് നാ​ലി​ട​ത്തും മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. താ​മ​ര​ശേ​രി ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നി​ടെ കു​ടും​ബം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു

0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രാ​ൾ മ​രി​ച്ചു. 11 പേ​രെ കാ​ണാ​താ​യി. അ​ബ്ദു​ൽ സ​ലീ​മി​ന്‍റെ മ​ക​ൾ ദി​ൽ​ന(9) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്.
ഹ​സ​ൻ, അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഹ​സ​ന്‍റെ കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​രെ​യും റ​ഹ്മാ​ന്‍റെ കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ വീ​ട് മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ക​രി​ഞ്ചോ​ല​യി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
കോ​ഴി​ക്കോ​ട് നാ​ലി​ട​ത്തും മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലു​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. പു​ല്ലൂ​രാം​പാ​റ ജോ​യ്റോ​ഡി​ൽ ഉ​രു​ൾ​പൊ​ട്ടി. എ​ന്നാ​ൽ ആ​ള​പാ​യ​മി​ല്ല. ക​ക്ക​യം, മ​ങ്ക​യം, ഈ​ങ്ങ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. ബാ​ലു​ശേ​രി മ​ങ്ക​യ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.
പു​ല്ലൂ​രാം​പാ​റ ജോ​യ്റോ​ഡി​ൽ ഉ​രു​ൾ​പൊ​ട്ടി. എ​ന്നാ​ൽ ആ​ള​പാ​യ​മി​ല്ല. ക​ക്ക​യം, മ​ങ്ക​യം, ഈ​ങ്ങ​പ്പാ​റ, ക​ട്ടി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. ബാ​ലു​ശേ​രി മ​ങ്ക​യ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ഇ​ന്ന് കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്നു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സേ​ന എ​ത്തു​ന്ന​ത്.

You might also like

-