കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു? മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർക്ക് പരാതി.

ഈ മാസം എട്ടിന് കൊവിഡ് ബാധിതനായ മുഖ്യമന്ത്രി ഏഴാം ദിവസം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആയത് പ്രോട്ടോക്കോൾ ലംഘനം ആണെന്നാണ് ആരോപണം

0

മലപ്പുറം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർക്ക് പരാതി. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച്
മഞ്ചേരി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഷാൻ കൊടുവണ്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശുപാർശ നൽകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.ഈ മാസം എട്ടിന് കൊവിഡ് ബാധിതനായ മുഖ്യമന്ത്രി ഏഴാം ദിവസം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആയത് പ്രോട്ടോക്കോൾ ലംഘനം ആണെന്നാണ് ആരോപണം. പ്രോട്ടോക്കോൾ പ്രകാരം പത്താം ദിവസമാണ് പരിശോധന നടത്തേണ്ടിയിരുന്നതെന്നും പരാതിയിൽ പറയുന്നു.മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു

അതേസമയം മുഖ്യമന്ത്രിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതിൽ യാതൊരു വിധ പ്രോട്ടോക്കോൾ ലംഘനവും ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വി മുരളീധരൻ പറയുന്നതിന് എന്തടിസ്ഥാനം എന്ന് അറിയില്ല. വീട്ടിൽ സൗകര്യമുള്ളയാളെ അവിടെ തന്നെ നിർത്തിയാണ് ചികിത്സിക്കാറുള്ളത്. വീട്ടിലും മുഖ്യമന്ത്രി ക്വാറന്റീനിലാണ്. വീട്ടിൽ സൗകര്യം ഉള്ളയാളുകളെ വീട്ടിലേക്ക് വിടാറുണ്ടെന്നും മന്ത്രി പറഞ്ഞു..

You might also like

-