കോവിഡ് വരുമാനം നഷ്ടവും കട ബാധ്യതയും ബസ്സുടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍.

വയനാട് കടല്‍മാട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്‌മപുത്ര ബസ്സിന്റെ ഉടമയാണ്.

0

വയനാട്: അമ്പലവയലില്‍ സ്വകാര്യ ബസ്സുടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണി (48)യാണ് മരിച്ചത്. കോവിഡ് മൂലം ഓട്ടം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി. സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. വീടിന് സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടൽമാട്- സുൽത്താൻബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. കൊവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തിൽ രാജമണി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

കഴിഞ്ഞ ദിവസം ഇടുക്കി അടിമാലിയില്‍ ബേക്കറി ഉടമ ആത്മഹത്യ ചെയ്തിരുന്നു. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തിയിരുന്ന ജി.വിനോദാണ് ആത്മഹത്യ ചെയ്തത്. രാവിലെ കട തുറന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നു. കടുത്ത കടബാധ്യതമൂലമാണ് വിനോദ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറഞ്ഞു. കച്ചവട ആവശ്യത്തിന് വിനോദ് പലരോടും പണം കടം വാങ്ങിയിരുന്നു. ലോക്ഡൗണ്‍ മൂലം വരുമാനം നിലച്ചോടെ ബാധ്യതകൂടി. കടതുറക്കാന്‍ കഴിയാത്തത് മൂലമുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്