കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മോക്ഷണപോയ സ്വർണം കണ്ടെത്തി

മോഷ്ടിച്ച 27 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാക്കനാട് നിന്ന് പൊലീസ് കണ്ടെടുത്തു

0

കൊച്ചി :കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കൂടിയായ യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ (23) ആണ് കൊച്ചിയില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മാധ്യമങ്ങളോടു പറഞ്ഞു.ഇയാള്‍ മോഷ്ടിച്ച 28 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാക്കനാട് നിന്ന് പൊലീസ് കണ്ടെടുത്തു.പ്രതി താമസിച്ച കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ നിന്ന് 28 പവന്‍ സ്വര്‍ണം കണ്ടെത്തിയത്. സ്വർണം സൂക്ഷിച്ചത് മുറിയിലെ അലമാരയിൽ. കൊല്ലപ്പെട്ട ഷീബയുടെ 55 പവൻ സ്വർണമാണ് കാണാതായത്. പ്രതി താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ എറണാകുളം എടപ്പള്ളി കുന്നുംപുറത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

കോട്ടയത്ത് നിന്ന് എറണാകുളത്തെത്തിയ പ്രതിക്ക് പാചകം അറിയാം എന്നതിനാല്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ ജോലി ലഭിച്ചു. അതേ ഹോട്ടലിലെ പാചകക്കാരന്‍ പെട്ടെന്ന് അവധിയിലായിരുന്നുവെന്നതും പ്രതി ബിലാലിന് മറ്റ് കാര്യങ്ങളൊന്നും അന്വേഷിക്കാതെ തന്നെ പെട്ടെന്ന് ജോലി ലഭിക്കാന്‍ കാരണമായി. അതുകൊണ്ടുതന്നെ ഇടപ്പള്ളി കുന്നുംപുറത്ത് ഒരു വീട്ടില്‍ താമസവും പെട്ടെന്ന് ശരിയായി. പ്രതിയുടെ കൂടെ ഇവിടെ വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ ഒളിവ് ജീവിതം.നേരത്തെ ചില കേസുകളില്‍ ഇയാള്‍ പ്രതിയെന്ന് പൊലീസ്. മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത് ഷാനി മന്‍സിലില്‍ ഷീബയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.