കനത്തമഴയും വെള്ളപ്പൊക്കവും കോതമംഗലം   മണികണ്ഠൻച്ചാൽ മേഖല ഒറ്റപെട്ടു  ഗ്രാമത്തെ  പുറലോകവുമായി ബന്ധിപ്പിക്കുന്ന പാലം വെള്ളത്തിനടിയിൽ

മണികണ്ഠൻചാൽ ചപ്പാത്തും ബ്ലാവന കടവും വെള്ളത്തിനടിയിലായതോടെ പത്തോളം ആദിവാസി കോളനികളും രണ്ട് കുടിയേറ്റ ഗ്രാമങ്ങളുമാണ് പുറം ലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടു കിടക്കുന്നത്.

0

 കോതമംഗലം ‘താലൂക്കിലെ പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് രണ്ടാഴ്ച്ചയിലേറെയായി വെള്ളപൊക്കം മൂലം വെള്ളത്തിനടിയിലാണ്  പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്കം മൂലം ആദിവാസി കോളനികളിലെയും, കുടിയേറ്റ ഗ്രാമങ്ങളിലെയും ആയിരങ്ങൾ വനാന്തരത്തിൽ ഒറ്റപെട്ടു കുടുങ്ങിയിട്ട് രണ്ടാഴ്ച്ചപിന്നിട്ടു  മണികണ്ഠൻചാൽ ചപ്പാത്തും ബ്ലാവന കടവും വെള്ളത്തിനടിയിലായതോടെ പത്തോളം ആദിവാസി കോളനികളും രണ്ട് കുടിയേറ്റ ഗ്രാമങ്ങളുമാണ് പുറം ലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടു കിടക്കുന്നത്. വാരിയം , തേര, ഉറിയംപെട്ടി തുടങ്ങിയ വനാന്തരത്തിനുള്ളിലെ ആദിവാസി കോളനികളാണ് ഒറ്റപ്പെടലിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത്.

അരിയും മറ്റ് ഭക്ഷ്യ സാധനങ്ങളും തീർന്നതോടെ ഇവർ കൊടും പട്ടിണിയിലാണ്. കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ കാലാവസ്ഥയും അനുകൂലമല്ല,  ജോലിക്ക് പോകാനാവത്തതിനാൽ  കൈയിൽ കാശില്ലാതെ ജനങ്ങൾ കടുത്ത ദാരിദ്രത്തിലാണ്. കുട്ടികൾ സ്കൂളിൽ പോവാൻ കഴിയാതെ വീട്ടിലിരിക്കുകയാണ്. രോഗികൾ മരുന്നിന് വകയില്ലാതെ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടുന്നു . ഒറ്റപ്പെടലിന്റെ വ്യഥയനുഭവിക്കുന്ന ആദിവാസികൾ അടക്കമുള്ള ആയിരങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം കാണാതെ അധികൃതർ ഇരുട്ടിൽ തപ്പുകയാണ്. ഇവിടെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

ആറോളം ആദിവാസി കുടികൾ ഉൾപ്പെടെ ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ  ആളുകളുടെ ഏക സഞ്ചാരമാർഗം ആയ മണികണ്ഠൻചാൽ ചപ്പാത്ത് നില്‍ക്കുന്നിടത്ത് പുതിയ പാലം എന്ന ആവശ്യം ഉയര്‍ന്നിട്ടു നാളുകൾ ഏറെയായി. . അടിയന്തിരമായി പാലം നിർമ്മിച്ച്നൽകി ആദിവാസി മേഖലയെ രക്ഷിക്കാൻ വേണ്ട നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

  മണികണ്ഠൻചാലിൽവരനും ബന്ധുക്കളും  വിവാഹത്തിനെത്തിയത്  വഞ്ചിയിൽ

കോതമംഗലം:വരനും ബന്ധുക്കളും വഞ്ചിയിലാണ്  വിവാഹചടങ്ങിൽ പങ്കെടുത്തത്.മണികണ്ഠൻചാലിൽ ഇന്നലെ നടക്കേണ്ട വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെങ്കിലും ചപ്പാത്തിൽ വെള്ളമിറങ്ങാത്തതു കൊണ്ട് തയ്യാറാക്കിയ ഭക്ഷണ സാധനങ്ങൾ വഞ്ചിയിൽ എത്തിച്ചാണ് വരനടക്കമുള്ളവർക്ക് വധുവിന്റെ വീട്ടുകാർ സദ്യയൊരുക്കിയത്.
You might also like

-