നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിനു തുടക്കമായി.കേരളത്തിന്റെ വിശാലമായ ടൂറിസം സാദ്ധ്യതകൾ ഉപയോഗിക്കണമെന്ന് ഗവർണർ പി.സദാശിവം.

കേരളത്തിന്റെ വിശാലമായ ടൂറിസം സാദ്ധ്യതകൾ ഉപയോഗിക്കണമെന്ന് ഗവർണർ പി.സദാശിവം. അഭിപ്രായപ്പെട്ടു

0

തിരുവന്തപുരം :കേരള ടൂറിസം വകുപ്പു സംഘടിപ്പിക്കുന്ന നിശാഗന്ധി മൺസൂൺ സംഗീതോത്സവം കേരളം ഗവർണർ റിട്ടയേർഡ് ജസ്റ്റിസ് പി.സദാശിവം വയലിനിസ്റ്റ് ആറ്റുകാൽ ബാല സുബ്രമണ്യന് വയലിൻ കൈമാറി നിർവഹിച്ചു ..കേരളത്തിന്റെ വിശാലമായ ടൂറിസം സാദ്ധ്യതകൾ ഉപയോഗിക്കണമെന്ന് ഗവർണർ പി.സദാശിവം. അഭിപ്രായപ്പെട്ടു മഴകാലത്തെ ഇടിമുഴക്കവും ,മഴ പെയ്യുന്ന ശബ്ദവുമെല്ലാം സൃഷ്ടിച്ച ശബ്ദങ്ങൾ മഹത്തയ സംഗീതജ്ഞരുടെ സംഗീതനിര്മിതിക്ക്‌ കാരണമായി.മൺസൂൺ സംഗീതോത്സവം മറ്റു നഗരങ്ങളിൽ കൂടി വ്യാപിപ്പിക്കണം.ടൂറിസം മേഖലകളെ ബന്ധിപ്പിക്കാൻ പര്യാപ്തമായ കൂടുതൽ സംവിധാങ്ങൾ കൊണ്ടുവരണം.അതിനു കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ സഹായം തേടുമെന്നും ഗവർണർ പറഞ്ഞു. ടൂറിസം മേഖല വർഷത്തിൽ മുഴുവനായും പ്രവർത്തനക്ഷമം ആക്കുന്നത്തിനും വിനോദസച്ചകളെ ആകർഷിക്കുന്നതിനായി കോഴിക്കോട് തുഷാരഗിരിയിൽ കയാക്കിങ് ചാംപ്യൻഷിപ്.മൂന്നുമാസം നീളുന്ന വള്ളംകളി ലീഗ് .മികച്ച രീതിയിൽ ഓണാഘോഷം എന്നിവ നടത്തുമെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി കടകം പള്ളി സുരേന്ദ്രൻ അറിയിച്ചു.സംഗീതോത്സവസത്തിനായി കെ.ജയകുമാർ രചിച്ചു യേശുദാസ് ആലപിച്ച ടൈറ്റിൽ സോങ് പ്രകാശനം ഗവർണർ നിർവഹിച്ചു . കെ.മുരളീധരൻ എം എൽ ഇ ,മേയർ വി.കെ.പ്രശാന്ത് ,കൗൺസിലർ പാളയം രാജൻ, ടൂറിസം സെക്രട്ടറി ,റാണി ജോർജ്ഐ എ എസ്, ,ടൂറിസം ഡയറക്ടർ ബാലകിരൺ ഐ എ എസ് തുടങ്ങിയവർ പങ്കെടുത്തു.

You might also like

-